Mobile Swami

Mobile Swami മൊബൈൽ സ്വാമി ( Mobile Swami ). Managing Director - Mobile Hut Pandalam , Kayam

📌 The most important person on earth continues to be "I". While everybody else is rated at some lesser level that depend...
14/10/2022

📌
The most important person on earth continues to be "I". While everybody else is rated at some lesser level that depends on how strong the mood of pseudo-altruistic generosity is that day.
📌
Or to say it another way, egoic carnal mind hides under the guise of love, justifying its blatant arrogance under the pretense of doing it all for love, while never actually surrendering an ounce of narcissistic me-hole-ness to discover the true Source of all love and life.
🙏 Aham ...Brahmasmi 🙏

കാരണം ..അഹം ബ്രഹ്മാസ്മി....🥰

അച്ഛൻ നന്നായി ശിക്ഷിക്കും..അടിക്കും..നല്ല തഴമ്പുള്ള കയ്യ് കൊണ്ട് ഒന്നു കിട്ടിയാൽ , ആ പാട് മാറുവാൻ ദിവസങ്ങൾ എടുക്കും..കരഞ...
21/02/2022

അച്ഛൻ നന്നായി ശിക്ഷിക്കും..അടിക്കും..നല്ല തഴമ്പുള്ള കയ്യ് കൊണ്ട് ഒന്നു കിട്ടിയാൽ , ആ പാട് മാറുവാൻ ദിവസങ്ങൾ എടുക്കും..കരഞ്ഞാൽ കൂടുതൽ കിട്ടും ..അതുകൊണ്ട് പുറത്തു കേൾക്കാതെ വിതുമ്പുമായിരുന്നു..
😍 ആരുമില്ലാത്ത ദിവസം പറമ്പിലെ വളരെ ഉയരമുള്ള വടക്കൻ മാവിന്റെ മുകളിൽ കയറിയത് മാങ്ങയുടെ സ്വാദ് നാവിൽ തിരതല്ലിയപ്പോൾ, കൂടെ സഹോദരന്റെ പ്രചോദനവും കൂടി ആയപ്പോൾ ഇരട്ടി ധൈര്യവും. ഉരഞ്ഞുരഞ്ഞു വളരെ മുകളിൽ എത്തിയതും കഷ്ടപ്പെട്ട് മാങ്ങ പറിച്ചു താഴേക്ക് ഇട്ടതും ഒക്കെ വളരെ ഉത്സാഹത്തോടെ ആയിരുന്നു.
😢 ആ ഉത്സാഹം പൊടുന്നനെ അസ്തമിച്ചു , തിരിഞ്ഞിറങ്ങാൻ വയ്യ, താഴേക്ക് നോക്കിയപ്പോൾ പേടിച്ചു വിറച്ചു . കരച്ചിലും തുടങ്ങി . കരയുവാൻ കാരണം താഴെ ഇറങ്ങാൻ പറ്റാത്തത് മാത്രമല്ല , ഊർന്നു കയറിയപ്പോൾ നെഞ്ചിലെ പൊടിഞ്ഞ ചോരയുടെ , അത് മൂലം ഉണ്ടായ വേദനയോ? അതും അല്ല. അച്ഛൻ അറിഞ്ഞാൽ കിട്ടുന്ന അടിയുടെ വേദന .
😢 ചുരുക്കി പറഞ്ഞാൽ അത്രയധികം പരിഭ്രമിച്ചു. അതിനിടയിൽ എരി കയറ്റിയ ഏട്ടൻ അച്ഛനെ വിളിക്കുവാൻ ഓടി..ഏകദേശം അര മണിക്കൂർ എടുത്തു കാണും , കുറച്ചു ദൂരെ പണിയെടുക്കുന്ന സ്ഥലത്തു നിന്നും പാഞ്ഞെത്തിയ അച്ഛൻ ( വാഹനങ്ങൾ ഇല്ലാത്ത നാട്ടിൻ പുറമല്ലേ ) എന്നും ഓർക്കുവാൻ അന്നത്തെ അച്ഛന്റെ സ്നേഹത്തോടെ ഉള്ള വാക്കുകൾ ആയിരുന്നു. ★ " മോനെ വാവേ, ധൈര്യമായിരിക്കൂ..ഞാൻ വന്നില്ലേ..പിന്നെ എന്താ ..പിടിച്ചിരുന്നോ.. ഞാൻ ഇതാ എത്തി "★
അച്ഛനെ കുറിച്ചു ഓർക്കുമ്പോൾ ആ ദിവസം എന്നും ഓർക്കും , ഇന്നും ഓർമയായി മാറിയ വടക്കൻ മാവും ..ഇപ്രാവശ്യവും വർഷങ്ങൾക്ക് മുന്നേ മുറിച്ചു മാറ്റപ്പെട്ട വടക്കൻ മാവ് നിന്നിരുന്ന സ്ഥലത്തേക്ക് നോക്കി ഒരു ദീർഘ നിശ്വാസത്തോടെ നെടുവീർപ്പുകളോടെ ...

#അച്ഛൻ
#കണ്ണമ്പള്ളി_മഠത്തിൽ_ദാമോദരൻ #പുത്തൂർ

26 വർഷങ്ങൾക്ക് ശേഷം ..പ്രിയ സുഹൃത്ത് ഹാരിസ് നെ കണ്ടപ്പോൾ..💙💛💚❤️  എന്ന ടൂറിസം ബിസിനസ്സ് ചെയ്യുന്ന ഹാരിസ് നെ , കണ്ടപ്പോൾ ക...
12/12/2021

26 വർഷങ്ങൾക്ക് ശേഷം ..പ്രിയ സുഹൃത്ത് ഹാരിസ് നെ കണ്ടപ്പോൾ..
💙💛💚❤️
എന്ന ടൂറിസം ബിസിനസ്സ് ചെയ്യുന്ന ഹാരിസ് നെ , കണ്ടപ്പോൾ കണ്ണുകൾ നനഞ്ഞത് സന്തോഷം കൊണ്ട് മാത്രമോ ? കുറച്ചധികം വണ്ണമുണ്ടായിരുന്ന അവനെ കളിയാക്കുന്ന സഹപാഠികളിൽ ഞാൻ ഇല്ലായിരുന്നു എങ്കിലും , അവനെ , അവന്റെ ആ രൂപം മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ടായിരുന്നു.. ശരീരം ശോഷിച്ചതോ , കഴുത്തിന് ഉള്ള ചെറിയ പ്രശ്നമോ ,അവൻ നടക്കുമ്പോൾ .....അവനെ ഞാൻ നോക്കി നിൽക്കുമ്പോൾ ആരോഗ്യക്കുറവ് ബാധിച്ച പോലെ...
♦️ ഇന്ത്യയുടെ സ്വന്തം സ്ഥലമായ , നമുക്ക് വളരെ ദൂരെയായ അൻഡമാനിൽ വരെ പോയ ഞാൻ വീടിനു വളരെ അടുത്തുള്ള വലിയ പറമ്പ് പഞ്ചായത്തിലെ സ്ഥലം ഇത്ര കാലം ആയിട്ടും കണ്ടില്ലല്ലോ...കഷ്ടം..
⭐ എത്ര മനോഹരമായ സ്ഥലം , കേവലം ഒന്നര അടി മുതൽ നാലടി വരെ മാത്രം വെള്ളം...
⭐ 24 കിലോമീറ്ററിൽ അധികം ദൂരത്തിൽ നീണ്ടു കിടക്കുന്ന ദ്വീപ് , ശാന്തമായ തെളിഞ്ഞ വെള്ളം
⭐ പ്രത്യേകതകൾ അനവധി...

🔹 #കരയിപ്പിച്ചു_എന്നെ_നീ🔸 #പ്രിയ_സതീർത്യാ⛔️ ( സഹപാഠി ആയ ജയൻ ഈ പാവത്തിനെ കുറിച്ച് - മൊബൈൽ സ്വാമി എന്ന പ്രജിത്തിനെ - എഴുതി...
28/06/2021

🔹 #കരയിപ്പിച്ചു_എന്നെ_നീ
🔸 #പ്രിയ_സതീർത്യാ
⛔️ ( സഹപാഠി ആയ ജയൻ ഈ പാവത്തിനെ കുറിച്ച് - മൊബൈൽ സ്വാമി എന്ന പ്രജിത്തിനെ - എഴുതിയ ഒരു ഓർമ കുറിപ്പ് ) ⛔️
പ്രജിത്തേ.. നീ ഓർക്കുണ്ടോ എന്നറിയില്ല! പണ്ട് ഇലക്ട്രോണിക്സ് workshop ഇൽ നടന്ന ഒരു സംഭവം ആണ്. അന്ന് നമ്മൾ വർക്ഷോപ്പിൽ ചെറു ഗ്രൂപ്പുകൾ ആയി ആയിരുന്നല്ലോ experiments ചെയ്തിരുന്നത്. നീയും ഞാനും ഒരു ഗ്രൂപ്പിൽ ആയിരുന്നു. നമ്മൾ അഞ്ചോ ആറോ പേര് ഉണ്ടായിരുന്നു നമ്മുടെ ഗ്രൂപ്പിൽ. നീ ആയിരുന്നു ഗ്രൂപ്പിലെ പുലി. കാരണം നീ experiments എല്ലാം പെട്ടന്ന് ചെയ്യും, വേഗത്തിൽ റിപ്പോർട്ട് എഴുതും. എനിക്ക് ഒരു രണ്ടാം പുലിസ്ഥാനം ഉണ്ടായിരുന്നു. അതിനു കാരണം നീ experiements ചെയ്യുമ്പോൾ അത് നോക്കി വെറുതെ ഡയലോഗ് അടിക്കും. resistor ൻറെ കളർ കോഡ് ശരിയല്ല, ട്രാൻസിസ്റ്റർ ൻറെ കാലുകൾക്കു ബലമില്ല എന്നൊക്കെ തട്ടിവിടും. ഗ്രൂപ്പിലെ മറ്റു കൂട്ടുകാർ അത്ഭുദത്തോടെ എന്നെ നോക്കും.
ഒരു ദിവസം, ഫൈനൽ examinodu അടുപ്പിച്ചുള്ള ഒരു ദിവസമായിരുന്നു. ഒരു expeiment ചെയ്തു തീർക്കാനുണ്ട്.. കുറെ റെക്കോർഡ്‌സ് തീർക്കാനുമുണ്ട്. നമ്മൾ പറഞ്ഞു, ഗ്രൂപ്പിലെ കുറച്ചു പേര് experiment ചെയ്യട്ടെ.. ബാക്കി പേര് റെക്കോർഡ് വർക്ക് ചെയ്യട്ടെ എന്ന്. എല്ലാരും സമ്മതിച്ചു. ഉടനെ ഞാൻ ചാടി കയറി experiment ന്റെ നേതൃത്വം ഏറ്റെടുത്തു. അതാവുമ്പോൾ പണി എളുപ്പാണെന്നു തോന്നി, ഇതുവരെ അത് സ്വന്തമായി ചെയ്യാത്തതകൊണ്ടും പ്രജിത് ഈസി ആയി ചെയ്യുന്നതും കണ്ടതിൽ ഉള്ള ഒരു ആത്മവിശ്വാസം!
പ്രജിത്തും പിന്നെ രണ്ടു പേരും റെക്കോർഡ് ജോലികൾ ഏറ്റെടുത്തു. അവർ കുറച്ചപ്പുറത്തുള്ള desk ലേക്ക് പോയി records ൻറെ പണികൾ ആരംഭിച്ചു.
ഞാനും കൂട്ടരും experiment ചെയ്യാൻ തുടങ്ങി,ഏറെ നേരം കിണഞ്ഞു പരിശ്രമിച്ചു. oscilloscope ഇൽ waveform കാണിച്ചു കൊടുക്കണം! ഒന്നും കിട്ടുന്നില്ല. ഒടുവിൽ അത് വഴി വന്ന മധു മാഷ് നമ്മളുടെ circuit പരിശോധിക്കാൻ സഹായിച്ചു. എന്നിട്ടു ഒടുവിൽ മധു മാഷ് പറഞ്ഞു. ''ആ പോയിന്റ് ഇൽ ഗ്രൗണ്ട് ചെയ്തിട്ടില്ല '' അതും പറഞ്ഞു അദ്ദേഹം പോയി. എല്ലാവരും പരസ്പരം നോക്കി ഗ്രൗണ്ട് ചെയ്തിട്ടില്ല! എന്തായിരിക്കും ഉദ്ദേശിച്ചത്? അവസാനം എല്ലാവരും പ്രതീക്ഷയോടെ എന്നെ നോക്കി.. ഞാൻ കുറെ ആലോചിച്ചു, എന്നിട്ടു പറഞ്ഞു.. ഗ്രൗണ്ട് എന്നാൽ നിലം.. നമ്മൾ നിൽക്കുന്ന ഈ നിലം തന്നെ! അവിടെ connect ചെയ്താൽ നമ്മൾ രക്ഷപ്പെട്ടു! അതുകേട്ടു ചിലർ നെടുവീർപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു! അടുത്ത ചോദ്യം അത് എങ്ങനെ connect ചെയ്യും? പിന്നെയും കുറെ നേരത്തെ ആലോചനകൾക്കൊടുവിൽ ഞാൻ എല്ലാവരോടും ആയി പറഞ്ഞു.. നല്ല നീളമുള്ള wire വേണം. അതിന്റെ ഒരറ്റം നമുക്ക് breadboard ഇൽ കണക്ട് ചെയ്യാം. മറ്റേ അറ്റം ആരെങ്കിലും തറയിൽ ചവിട്ടി പിടിക്കണം. verygood idea ആരോ പറഞ്ഞു! ആരോ പോയി wire കൊണ്ടുവന്നു. അത് connect ചെയ്തു മറ്റേ അറ്റം തറയിൽ ചവിട്ടി പിടിച്ചു. എല്ലാവരും വളരെ ആകാംഷയോടെ oscilloscope ഇൽ! പിന്നെയും output ഇല്ല! ഒച്ചയുടെ തരംഗങ്ങൾ മാത്രം! ഒടുവിൽ പ്രജിത്തിനോട് ചെന്ന് കാര്യം പറഞ്ഞു. wire ചവിട്ടി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോഴേ അവന്റെ കണ്ണിൽ കലി കയറി. %$ #@@%^@$@$$ ശബ്ദം താഴ്ത്തി ഏതൊക്കെയോ തെറി വിളിച്ചു. അന്നാണ് എനിക്ക് മനസിലായത് പ്രജിത്തിന്റെ ഭാഷാ നമ്മുടെ കാസർകോടൻ മലയാളം അല്ല എന്ന്!...
🔹🔹🔹 ികണ്ടത്തിൽ
🔹🔸🔹 From.. .
🔹🔹🔹 1994 Batch THS Cheruvathur

60 വയസ്സു കഴിഞ്ഞാൽ ,  #താങ്കൾക്കും  #പെൻഷൻ !!!!!!🤔🤔🤔🤔🤔കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്...
15/11/2020

60 വയസ്സു കഴിഞ്ഞാൽ , #താങ്കൾക്കും #പെൻഷൻ !!!!!!
🤔🤔🤔🤔🤔
കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻ.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിർദ്ദേശമുണ്ട്. പദ്ധതി പ്രകാരം വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം. അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.പദ്ധതിയിൽനിന്ന് ഇടയ്ക്കുവെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തുവർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും. 18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടിവരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്ക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും. കൂടിയ മാസതവണ200 രൂപയാണ്.

നിങ്ങൾ താഴെപ്പറയുന്ന ജോലി ചെയ്യുന്നവർ ആണോ....?

ആണെങ്കിൽ 60 വയസ് കഴിയുമ്പോൾ നിങ്ങൾക്കും നേടാം പെൻഷൻ.....

1) കൃഷിക്കാർ
2) സ്വയംസഹായ സംഘങ്ങൾ
3) കൂലി വേലകൾ ചെയ്യുന്നവർ
4) വീട്ടു ജോലിക്കാർ, വീട്ടുസഹായി,
5) കമ്പ്യൂട്ടർ ഓപ്പറേറ്റർ
6) ബുട്ടീഷൻ
7) പാവ (കളിപ്പാട്ടങ്ങൾ )നിർമാണം
8) ചന്ദന തിരി നിർമാണം
9) ആശ &അംഗൻവാടി വർക്കർ
10) സൈക്കൾ റിപ്പയറിങ്
11) സ്ട്രീറ്റ് വെണ്ടര്മാര്,
12) ഉച്ചഭക്ഷണ തൊഴിലാളികൾ,
13) ചുമട്ടുതൊഴിലാളികൾ,
14) ഇഷ്ടിക ചൂല് തൊഴിലാളികൾ,
15) ചെരിപ്പുകുത്ത് തൊഴിലാളികൾ,
16) ചീപ്പ് പിക്കറുകൾ,
17) ഗാർഹിക തൊഴിലാളികൾ,
18) മേശിരിമാർ
19) റിക്ഷക്കാർ
20) ഭൂരഹിത കർഷകർ & തൊഴിലാളികൾ,
21) കർഷകത്തൊഴിലാളികൾ,
22) നിർമ്മാണ തൊഴിലാളികൾ,
23) ബീഡിത്തൊഴിലാളികൾ,
24) കൈത്തറി തൊഴിലാളികൾ,
25) തുകൽ തൊഴിലാളികൾ,
26) ഓഡിയോ വിഷ്വൽ തൊഴിലാളികളും മറ്റു ജോലിയും
27) ബുക്ക് ബൈന്റിംഗ്
28) കേബിൾ ഓപ്പറേറ്റർ
29) കാർപെന്റർ
30) ക്യാഷ്യ വർക്കേഴ്സ്
31) കാറ്ററിങ്
32) ക്ലോത്തു പ്രിന്റിംഗ്
33) കാന്റീൻ& ജോലിക്കാർ
34) കൊറിയർ സർവീസ്
35) കോച്ചിങ് സർവീസ്
36) കൺസ്ട്രഷൻ ജോലിക്കാർ
37) ഡാറ്റ എൻട്രി ഓപ്പറേറ്റർ
38) വെൽഡിങ്
39) വർക്ഷോപ് ജോലിക്കാർ
40) ഡ്രൈവർ, കണ്ടക്ടർ, ക്ളീനർ etc.
41) റബ്ബർ വെട്ടു ജോലിക്കാർ
42) ടെലഫോൺ ബൂത്ത് ജീവനക്കാർ
43) ചെറു കിട കച്ചവടക്കാർ
എന്നിങ്ങനെ ചെറുകിട ജോലികൾ ചെയ്യുന്നവർ
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഈ കൊടുക്കുന്ന ലിങ്കിൽ കയറുക:
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Pradhan Mantri Shramyogi Mandhan Pension Yojana lauched in February 2020. Check how to apply for PMSYM Scheme though CSC, LIC office. Scheme

The stunning and intricate AMOLED Dual-Curved Display of the mighty new   is sure to leave you awestruck! It is  !💥💥💥💥💥💥...
09/08/2020

The stunning and intricate AMOLED Dual-Curved Display of the mighty new is sure to leave you awestruck! It is !
💥💥💥💥💥💥💥💥
ഉടൻ വരുന്നൂ...

24/05/2020

എന്റെ ഫേസ് ബുക്കിൽ 5000 സുഹൃത്തുക്കൾ തികഞ്ഞിട്ട് കുറെ നാളുകൾ ആയി.
അത് കൊണ്ട് ആണ് ഈ പേജ് ഉണ്ടാക്കിയത്..

Address

Pathanamthitta

Telephone

+919544880095

Website

Alerts

Be the first to know and let us send you an email when Mobile Swami posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mobile Swami:

Share