Rhithu

Rhithu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rhithu, Ottappalam.

At Rhithu, we specialize in the design, production, and supply of innovative educational toys and offer a vibrant Makerspace facility for students to explore and create.

ചെസ്സും കലയുംചെസ്സ് കളിക്കുന്ന കുട്ടികളില്‍ പലരും ചിത്രരചനയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും താൽപ്പര്യം കാണിക്കുന്നു എന...
14/07/2025

ചെസ്സും കലയും
ചെസ്സ് കളിക്കുന്ന കുട്ടികളില്‍ പലരും ചിത്രരചനയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും താൽപ്പര്യം കാണിക്കുന്നു എന്ന നിരീക്ഷണം സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ? ഋതു മേക്കര്‍സ്പേസില്‍ ചെസ്സ് പരിശീലിക്കാന്‍ വരുന്ന കുട്ടികളില്‍ പലരും ചിത്രം വരക്കുന്നവരാണെന്ന് കണ്ടതാണ് ഇങ്ങനെയൊരു സംശയമുണ്ടാവാന്‍ കാരണം. തെളിയിക്കപ്പെട്ട വസ്തുതയല്ലെങ്കിലും ചെസ്സിനും ചിത്രരചന, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവർത്തനങ്ങൾക്കും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്നു തോന്നുന്നു.

ചെസ്സു കളിക്കുന്നയാള്‍ വരാന്‍ പോകുന്ന പല നീക്കങ്ങളും മനസ്സിൽ കാണണം. അതുപോലെത്തന്നെ ചിത്രരചനയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും സങ്കല്പിക്കാനും രൂപങ്ങളും ഘടനകളും നിറങ്ങളും ഭാവനയില്‍ കാണുവാനുമുള്ള കഴിവുകള്‍ ആവശ്യമാണ്. രണ്ടും സ്ഥലത്തെ അടിസ്ഥാനമാക്കിക്കൊണ്ട് രൂപങ്ങളെയും യുക്തിയെയും ഗണ്യമായിത്തന്നെ ആശ്രയിക്കുന്നു.

സ്ഥലരൂപങ്ങളുടെ ക്രമം തിരിച്ചറിയുന്നതിലൂടെയാണ് ചെസ്സില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിയുന്നത്. കലാപ്രവര്‍ത്തനങ്ങളിലും സ്ഥലരൂപങ്ങളുടെ ക്രമവും അവയുടെ സമമിതിയും(Symmetry) തിരിച്ചറിഞ്ഞുകൊണ്ടാണ് സൃഷ്ടികള്‍ ഉണ്ടാക്കുന്നത്.

ചെസ്സ് ഏകാഗ്രതയും ക്ഷമയും വളർത്തിയെടുക്കുന്നു എന്നതിനു സംശയമില്ല. ചിത്രരചനയിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും ക്ഷമയും പ്രധാനം തന്നെ.

ചെസ്സും കലയും പലപ്പോഴും ഉള്‍ക്കാഴ്ചയും ചിന്താശേഷിയും ഉള്ള കുട്ടികളെ ആകർഷിക്കുന്നതായി കാണാം. ജിജ്ഞാസയും അന്വേഷണകൗതുകവും ഉള്ളവര്‍ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രകടിപ്പിക്കാനും പല വഴികളും അന്വേഷിക്കും. അവര്‍ ചെസ്സിലും ഒപ്പം കലാപ്രവര്‍ത്തനങ്ങളിലും താൽപ്പര്യം കാണിച്ചേക്കാം.

എന്നാല്‍ ഇതുകൊണ്ടൊക്കെ ചെസ്സും കലയും ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാനാവുമോ? ഇല്ലെന്നു തോന്നുന്നു.
ഒരു കാര്യം തീര്‍ച്ച, ദൃശ്യ-സ്ഥലപരമായ ബുദ്ധി(visual-spatial intelligence), യുക്തി/ഗണിതപരമായ ബുദ്ധി(logical/mathematical intelligence), സര്‍ഗ്ഗാത്മകത(creative thinking) എന്നിവയില്‍ മുന്നിട്ടു നില്ക്കുന്ന, സ്വതന്ത്രമായി ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന കുട്ടികള്‍ ചെസ്സിലും സൃഷ്ടിപരമായ കലകളിലും താല്പര്യം കാണിക്കാനിടയുണ്ട്.

മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസമേഖലയിലുള്ളവര്‍ക്കും ചെയ്യാവുന്ന ചിലതുണ്ട്.

* ചെസ്സിനെയും സൃഷ്ടിപരമായ കലകളെയും പ്രോത്സാഹിപ്പിക്കുന്നത് പരസ്പരം ശക്തിപ്പെടുത്തുന്നതിന് സഹായകമാകും.
* രണ്ടിനെയും കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക. ഉദാഹരണത്തിന് ചെസ്സിനെ അടിസ്ഥാനമാക്കിയ കഥ പറച്ചില്‍, ചെസ്സ് ബോര്‍ഡിന്റെയും കരുക്കളുടെയും നിര്‍മ്മാണം എന്നിവ.
* ചെസ്സ് പസിലുകളെ കലാപരമായി അവതരിപ്പിക്കുക, അല്ലെങ്കിൽ ചെസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പെയിന്റിംഗ് തീമുകൾ എന്നീ രീതികളുമാവാം.
* വിശകലനാത്മകവും സര്‍ഗ്ഗാത്മകവുമായ പഠനാന്തരീക്ഷം (learning ecosystem)ഒരുക്കുക.




18/04/2025

ജീവപരിണാമശാസ്ത്രത്തെ സുപ്രധാനമായ ഒരു ജ്ഞാനമേഖലയായി തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ലളിതവും രസകരവുമായ പ്രവര്‍ത്തനാനുഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പഠന ശില്പശാല നടത്തുകയാണ്, സ്വീറ്റ് നോളേജ് കമ്മ്യൂണിറ്റി. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിച്ചോ ഫോണില്‍ ബന്ധപ്പെട്ടോ രജിസ്റ്റര്‍ചെയ്യുക.
https://forms.gle/GZa1Uu8hmbf4Cyj76

07/04/2025
https://www.facebook.com/share/p/18iZumvCeT/
12/03/2025

https://www.facebook.com/share/p/18iZumvCeT/

സുഹൃത്തേ,
നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, മൊബൈല്‍/വെബ് അപ്പ്ലിക്കേഷനുകള്‍ തുടങ്ങിയ നവസാങ്കേതികവിദ്യകള്‍ മിക്കവാറും എല്ലാവരുടെയും ജീവിതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണല്ലോ. അവയെപ്പറ്റി കൂടുതല്‍ അറിയുന്നത് പലര്‍ക്കും പല രീതിയിലാണ് പ്രയോജനപ്പെടുക. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ആഴവും പരപ്പും കൂട്ടാം, അധ്യാപകര്‍ക്ക് കാലത്തിനൊത്ത നല്ല അധ്യാപകരാവാം - (സ്വയം പഠനത്തിനും ഗവേഷണത്തിനും നല്ല പഠനരീതികള്‍ സ്വായത്തമാക്കുന്നതിനും നവസാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ), മറ്റു ജോലികളിലേര്‍പ്പെട്ടവര്‍ക്ക് പ്രവര്‍ത്തനങ്ങളിലെ മികവ് വര്‍ദ്ധിപ്പിക്കാം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയകാലത്തെ ജോലികള്‍ക്ക് ആവശ്യമായ നൈപുണികള്‍ (skills) സ്വായത്തമാക്കാം. സ്വന്തം ആശയങ്ങള്‍ പ്രൊജക്ടുകള്‍ ആയി വികസിപ്പിക്കാം, മറ്റു സ്ഥാപനങ്ങള്‍ക്കുവേണ്ടി പ്രൊജക്ടുകള്‍ ഏറ്റെടുക്കാം. അങ്ങനെ സാധ്യതകള്‍ നിരവധിയാണ്.

പുതിയ സാങ്കേതികവിദ്യകളെപ്പറ്റിയുള്ള അറിവുകള്‍ നേടാനും പങ്കുവെക്കാനും ചെയ്തുനോക്കി മെച്ചപ്പെടുത്താനും ഉള്ള ഒരു പൊതു ഇടം - അതാണ് Rhithu TechConnect. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഋതു മേക്കര്‍സ്പേസ് (www.rhithu.com) ആണ് ഈ ഉദ്യമത്തിന് തുടക്കമിടുന്നത്. 10 വയസ്സിനു മുകളില്‍ പ്രായമുള്ള, സാങ്കേതികവിദ്യകളില്‍ താല്പര്യമുള്ള ആര്‍ക്കും ഇതില്‍ അംഗമാകാം.
അംഗമാകാന്‍ താല്പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

Registration link: https://forms.gle/vH8gg5X3WsBEkCiN7

കളിക്കാനാണോ കളിപ്പാട്ടമുണ്ടാക്കാനാണോ ഇഷ്ടം? ചോദ്യം കേട്ടിരുന്ന കുട്ടികള്‍ സംശയിച്ചു. ചിലര്‍ മൗനം പാലിച്ചു, ചിലര്‍ ഏതെങ്ക...
21/01/2025

കളിക്കാനാണോ കളിപ്പാട്ടമുണ്ടാക്കാനാണോ ഇഷ്ടം? ചോദ്യം കേട്ടിരുന്ന കുട്ടികള്‍ സംശയിച്ചു. ചിലര്‍ മൗനം പാലിച്ചു, ചിലര്‍
ഏതെങ്കിലും ഒരുത്തരം പറഞ്ഞുനോക്കി. എന്തായാലും ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും എളുപ്പത്തില്‍ അവയുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഒരു കൈ നോക്കാനെല്ലാവരും ഒരുങ്ങി. കിട്ടിയ കടലാസു കഷണങ്ങളും പ്ലാസ്റ്റിക് കുപ്പികളും അടപ്പുകളും നൂലും മഷിയൊഴിഞ്ഞ പേനകളും കത്രികയും പശയും എടുത്ത് സുബിദിനു (Subid- Ahimsa Toys) ചുറ്റും കൂടി. ചെയ്യുന്നരീതി സൂക്ഷ്മമായി നിരീക്ഷിച്ചു. പിന്നെ ഒറ്റക്കും കൂട്ടുകാരോടൊത്തും മാറിയിരുന്നു നിര്‍മ്മാണം തുടങ്ങി. പലതരം പമ്പരങ്ങളും വിശറികളും ചാടുന്ന കടലാസ് തവളകളും പീപ്പികളും യോയോകളും വിമാനങ്ങളും കൊട്ടകളും തൊപ്പികളും എന്നിങ്ങനെ പലതും ഉണ്ടാകാന്‍ തുടങ്ങി. പീപ്പികളുടെ ശബ്ദവും കുട്ടികളുടെ ബഹളവും അന്തരീക്ഷത്തില്‍ നിറഞ്ഞു. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ടതും കഴിയുന്നതും ഒക്കെ ഉണ്ടാക്കിക്കളിച്ചു.
കളിക്കാനാണോ കളിപ്പാട്ടമുണ്ടാക്കാനാണോ ഇഷ്ടം, വീണ്ടും ചോദ്യം. ഇപ്പോളാര്‍ക്കും സംശയമില്ല, ഉണ്ടാക്കാന്‍ തന്നെ!

ഋതുവില്‍വെച്ച് ജനുവരി 19 ഞായറാഴ്ച നടന്ന അമ്പതോളം പേര്‍ പങ്കെടുത്ത കളിപ്പാട്ടനിര്‍മ്മാണ ശില്പശാലയില്‍ നിന്ന് പുതിയ അനുഭവങ്ങളുമായാണ് കുട്ടികള്‍ വൈകുന്നേരം പിരിഞ്ഞത്. ഇഷ്ടപ്പെട്ടതും അവനവന് കഴിയുന്നതുമൊക്കെ സ്വയം ഉണ്ടാക്കാന്‍ ശ്രമിക്കാനുള്ള ആത്മവിശ്വാസവും പാഴ് വസ്തുക്കളൊന്നും പാഴല്ല എന്ന ബോധ്യവും കൊണ്ടാണ് അവര്‍ പോയത്.
രണ്ടാഴ്ച കഴിഞ്ഞാല്‍ ഋതുവില്‍ നടക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങളുടെ ശില്പശാലയിലേക്കും വരാന്‍ എല്ലാവര്‍ക്കും താല്പര്യം.

12/10/2024
The Role of Play in Fostering Scientific AwarenessIs there a lack of scientific awareness and rational thinking in our s...
08/09/2024

The Role of Play in Fostering Scientific Awareness

Is there a lack of scientific awareness and rational thinking in our society? Are we witnessing a decline in the ability to question and criticize?

When school academic studies focus solely on exams and competitions, and opportunities for play are limited, certain natural aspects of children's development may be stunted. .....In what specific ways does engaging in play during childhood contribute to the natural development of scientific awareness?
Read the article: https://rhithu.com/the-role-of-play-in-fostering-scientific-awareness/

Selecting the best toy for your child is important but can be a challenging task. Understanding of what truly benefits y...
01/09/2024

Selecting the best toy for your child is important but can be a challenging task. Understanding of what truly benefits your child is essential. Multi-functional open-ended toys are always the best choice. Why..?
Read about benefits of open-ended toys:
https://rhithu.com/best-toys-for-children/

*കളിയും ശാസ്ത്രബോധവും*ചുറ്റും പടര്‍ന്നുകൊണ്ടിരിക്കുന്ന മതാന്ധതയും അന്ധവിശ്വാസങ്ങളൂം അവയുപയോഗിച്ച് ശക്തിയാര്‍ജ്ജിക്കുന്ന ...
22/02/2024

*കളിയും ശാസ്ത്രബോധവും*
ചുറ്റും പടര്‍ന്നുകൊണ്ടിരിക്കുന്ന മതാന്ധതയും അന്ധവിശ്വാസങ്ങളൂം അവയുപയോഗിച്ച് ശക്തിയാര്‍ജ്ജിക്കുന്ന വര്‍ഗ്ഗീയരാഷ്ട്രീയവും കാണുമ്പോള്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തേണ്ട നമ്മുടെ വിദ്യാഭ്യാസത്തിലെ കുറവെന്ത് എന്നു വീണ്ടും വീണ്ടും ആലോചിക്കേണ്ടതാണ് എന്നു തോന്നുന്നു. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള കഴിവ് കുറയുന്നുണ്ടോ ?
പരീക്ഷക്കും മത്സരത്തിനും വേണ്ടിയുള്ള പഠനമാകുമ്പോള്‍, നല്ലപോലെ കളിക്കാനവസരങ്ങള്‍ കിട്ടാതാകുമ്പോള്‍ കുട്ടികളില്‍ സ്വാഭാവികമായി വളരേണ്ട ചിലതൊക്കെ മുരടിക്കുന്നില്ലേ എന്നു സംശയം. ശാസ്ത്രബോധമുണര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ശൈശവകാലത്തെ കളികള്‍ക്കുപോലും വലിയ പ്രാധാന്യമാണ് വാസ്തവത്തിലുള്ളത്.

കുട്ടിക്കാലത്ത് കളികളില്‍ മുഴുകുന്നത് എങ്ങനെയൊക്കെയാണ് നൈസര്‍ഗ്ഗികമായ ശാസ്ത്രബോധമുണ്ടാവുന്നതിന് സഹായിക്കുന്നത്?

ജിജ്ഞാസയും അന്വേഷണത്വരതയും:
കളിയില്‍ അന്വേഷണവും പരീക്ഷണവും ചോദ്യങ്ങളുമുണ്ട് എപ്പോഴും. കളികളിലൂടെ സ്വാഭാവികമായി വികസിക്കുന്ന ജിജ്ഞാസ ശാസ്ത്രീയമായ അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും പിന്നീട് വഴിവെക്കുന്നു.

പ്രശ്നപരിഹാരത്തിനുള്ള കഴിവ്:
കളിക്കുന്ന വേളയില്‍ തടസ്സങ്ങള്‍ മറികടക്കണം, വിമര്‍ശനാത്മകമായി ആലോചിക്കണം, പരിഹാരങ്ങള്‍ കാണണം. ഇതെല്ലാംതന്നെ ശാസ്ത്രീയചിന്തക്കുള്ള അടിത്തറയാണ് പണിയുന്നത്.

നിരീക്ഷണവും അനുമാനവും:
കളികളിലൂടെ കാര്യ-കാരണ ബന്ധങ്ങള്‍ നിരീക്ഷിക്കുകയും അവരുടെ അനുമാനങ്ങളെ ബന്ധപ്പെടുത്തുന്നതും ചെയ്യുന്നതു കാണാം. ഉദാഹരണത്തിന് ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ടു കളിക്കുമ്പോള്‍ എങ്ങനെ വെച്ചാലാണ് കൂടുതല്‍ ഉറപ്പുണ്ടാകുന്നത് എന്നു കണ്ടെത്തുന്നു. വെള്ളത്തില്‍ ഓരോ വസ്തുക്കളും എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുന്നു.

പ്രായോഗികപ്രവര്‍ത്തനങ്ങളും പഞ്ചേന്ദ്രിയാനുഭവങ്ങളും:
കുട്ടികള്‍ കളികളില്‍ മുഴുകുമ്പോള്‍ അവർ കൈവിരലുകളും കൈകാലുകളും കണ്ണൂം മൂക്കും നാക്കും ചെവിയും തൊലിയും മറ്റ് അവയവങ്ങളും എല്ലാം ഉപയോഗിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മപ്പെടുത്താന്‍, കൃത്യപ്പെടുത്താന്‍, മെച്ചപ്പെടുത്താൻ, ലക്ഷ്യത്തിലെത്തിക്കാൻ മനസ്സും ഒപ്പം ഉണ്ട്. അവയവങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒത്തുചേര്‍ന്ന സജീവമായ പ്രവർത്തനാനുഭവങ്ങളിലൂടെയാണ് അവര്‍ പഠിക്കുന്നത്. അതിലൂടെയാണ് ശാസ്ത്രീയബോധം വികസിക്കുന്നത്.

ഭാവനയും സര്‍ഗ്ഗാത്മകതയും:
കളികള്‍ കുട്ടികളിലെ ഭാവനയെയും സര്‍ഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നു. അവര്‍ പ്രശ്നങ്ങള്‍ക്ക് പുതുമയുള്ള പരിഹാരങ്ങള്‍ കാണുന്നു, പുതിയവ സങ്കല്‍പിക്കുന്നു. നൂതനമായ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഇവ ആവശ്യമാണ്.

ആശയവിനിമയവും സഹകരണവും:
കൂട്ടം ചേര്‍ന്നുള്ള കളികളിലെല്ലാം പരസ്പരസമ്പര്‍ക്കവും പങ്കുവെക്കലുകളുമുണ്ട്. ഒന്നിച്ചുള്ള കളികളില്‍ ആശയങ്ങള്‍ പങ്കുവെക്കുകയും പൊതുവായ ലക്ഷ്യത്തിലെത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിശീലനങ്ങള്‍ വേണ്ടതുതന്നെ.

കുട്ടിപ്രായത്തിൽ കളികള്‍ക്കും പ്രായോഗിക പ്രവർത്തനങ്ങൾക്കും മുൻതൂക്കം കിട്ടുന്ന തരത്തിലാണ് വിദ്യാഭ്യാസം നടക്കേണ്ടത്. മുഷിഞ്ഞും, മെനക്കെട്ടും, ആർക്കോവേണ്ടി പഠിക്കുകയാണ് എന്ന തോന്നലല്ല ഉണ്ടാകേണ്ടത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയാണ്, ഇഷ്ടപ്പെട്ടതിൽ മുഴുകുകയാണ് എന്നു കുട്ടിക്ക് തോന്നേണം. അതിനുള്ള അവസരം അവരുടെ അവകാശമാണ്.

"കളിയാണു രീതി, സ്നേഹമാണ് ഭാഷ" എന്നൊക്കെ പറയുന്നുണ്ടെങ്കിലും കളി വേറെ, കാര്യം(പഠനം) വേറെ എന്ന രീതിയാണ് മിക്കവാറും നടക്കുന്നതായി കാണുന്നത്.
ദേശീയ ശാസ്ത്രദിനമാണ് ഫിബ്രവരി 28ന്. ഇങ്ങനെ ചില കാര്യങ്ങള്‍ കൂടി ആലോചിക്കാം.

Address

Ottappalam
679513

Alerts

Be the first to know and let us send you an email when Rhithu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rhithu:

Share