Kerala - God's Own Country

Kerala - God's Own Country Kerala is situated in the southwestern end of the Indian subcontinent. Kerala has a long history of a Kerala the best place in the world
(252)

17/08/2026

Operation Sindoor ന്റെ കഥ പറയുന്നു. കേട്ട് നോക്കു..

24/05/2026

Share your thoughts and how we can improve further? Thanks for the video

06/05/2026

Share your thoughts about this video. This is just shared for your awareness and comments, not to blame anyone. Thanks to the creator for the video.

ശരിയാണോ സുഹൃത്തുക്കളെ?
19/04/2026

ശരിയാണോ സുഹൃത്തുക്കളെ?

09/03/2026

ഇദ്ദേഹത്തിന് ഇത് തന്നെ ആണോ പരിപാടി?

24/02/2026

Sarangi Bhajans Adoor❤️

കോഴിക്കോട് മേയർ ആരാണെന്ന് ആർക്കുമറിയില്ല. എറണാകുളം മേയർ ആരാണെന്ന് ആർക്കുമറിയില്ല.തൃശ്ശൂർ മേയർ ആരാണെന്ന് ആർക്കും അറിയില്ല...
14/02/2026

കോഴിക്കോട് മേയർ ആരാണെന്ന് ആർക്കുമറിയില്ല.
എറണാകുളം മേയർ ആരാണെന്ന് ആർക്കുമറിയില്ല.
തൃശ്ശൂർ മേയർ ആരാണെന്ന് ആർക്കും അറിയില്ല.
കണ്ണൂർ മേയർ ആരാണെന്ന് ആർക്കും അറിയില്ല.
കൊല്ലം മേയർ ആരാണെന്നും ആർക്കും അറിയില്ല.

പക്ഷേ, തിരുവനന്തപുരം മേയർ ആരാണെന്ന് ചോദിച്ചാൽ ചെറിയ കുട്ടികൾ മുതൽ അപ്പൂപ്പന്മാർ വരെ രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറയും.

വി വി രാജേഷ് എന്ന്. 🇮🇳

ശരിക്കും എന്തൊരു ഹൈപ്പ് ആണല്ലേ!
നിങ്ങളുടെ അഭിപ്രായം പറയു..

ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫ...
04/02/2026

ഇരു കൈകളിലും പതിനഞ്ച് കിലോ വീതം ഭാരമുള്ള ഐ.ഇ.ഡിയുമായി ആ ധീരൻ ഭീകരർ ഒളിച്ചിരുന്ന വീടിനുള്ളിലേക്ക് കയറി. നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐ‌ഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി.

മേജർ ഋഷി രാജലക്ഷ്മി . ആലപ്പുഴയുടെ മണ്ണിൽ നിന്ന് ആറാറിലെത്തിയ ധീരൻ. ആറാറെന്ന് പറഞ്ഞാൽ കശ്മീരിലെ ഭീകരരുടെ പേടി സ്വപ്നം , ദേശസ്നേഹികളുടെ അഭിമാനം - രാഷ്ട്രീയ റൈഫിൾസ്. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം കെ.എസ്.ഇ.ബിയിൽ ജൂനിയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച ഋഷി നാൽപ്പത്തി രണ്ടാം രാഷ്ട്രീയ റൈഫിൾസിന്റെ മേജറായി കശ്മീരിലെത്തിയത് നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.

കുട്ടിക്കാലത്ത് തന്നെ സൈന്യമായിരുന്നു ഋഷിയുടെ സ്വപ്നം. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞപ്പോൾ തന്നെ വൈദ്യുതി ബോർഡിൽ ജോലി ലഭിച്ചെങ്കിലും അതൊന്നും ആ ധീരന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പിന്നീട് എയർ ഇന്ത്യയിൽ സെലക്ഷൻ ലഭിച്ചെങ്കിലും ഒടുവിൽ അയാൾ ലക്ഷ്യമിട്ട സ്ഥലത്ത് തന്നെ എത്തിച്ചേർന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ . തുടർന്ന് രാജസ്ഥാനിലും കോംഗോയിലും സൈനിക സേവനം നടത്തിയെങ്കിലും പ്രതീക്ഷിച്ച ഇടത്തേക്ക് തന്നെ ഋഷി ഒടുവിൽ എത്തിച്ചേർന്നു. കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് 42 -) ബറ്റാലിയന്റെ മേജറായായിരുന്നു ആ മാറ്റം.

സൈന്യത്തിൽ ചേരുകയാണെങ്കിൽ മുന്നിൽ നിന്ന് നയിക്കണം. പരിക്കു പറ്റിയാലും നയിക്കാൻ മുന്നിലുണ്ടാകണം. ഇതായിരുന്നു അമ്മ ഋഷിക്ക് നൽകിയ ഉപദേശം. അത് കൃത്യമായി പാലിച്ച് കൊണ്ട് തന്നെയാണ് ഋഷി ഓരോ ഓപ്പറേഷനിലും കുന്തമുനയായത്. എന്നെക്കടന്ന് ഒരു ബുള്ളറ്റും നിങ്ങൾക്ക് നേരേ എത്തില്ല എന്ന ഉറച്ച വാക്കായിരുന്നു സഹപ്രവർത്തകർക്ക് അദ്ദേഹം നൽകിയത്. ബുർഹാൻ വാനിയെ വധിച്ചതിനു ശേഷം അന്തരീക്ഷം കലുഷിതമായ സമയത്തായിരുന്നു ഋഷി കശ്മീരിൽ ഉണ്ടായിരുന്നത്. പ്രദേശ വാസികളുമായി നല്ല ബന്ധം സ്ഥാപിച്ച അദ്ദേഹത്തിന് അവരൊരു വിളിപ്പേരിട്ടു . ഖാൻ സാഹിബ്. പ്രദേശവാസികൾ വൈദ്യുതി ഇല്ലാതെ പ്രക്ഷോഭം നടത്തിയപ്പോൾ അവിടെയെത്തി ആ പ്രശ്നം പരിഹരിക്കാൻ ഋഷിക്ക് കഴിഞ്ഞതും അദ്ദേഹത്തിന്റെ ജന പിന്തുണ വർദ്ധിപ്പിച്ചു.

2017 മാർച്ച് 4

പ്രദേശ വാസികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നതിനിടെയായിരുന്നു മേജർ ഋഷിക്ക് ആ കോൾ വന്നത്. കമാൻഡിംഗ് ഓഫീസർ കേണൽ നീരജ് പാണ്ഡെയായിരുന്നു മറു തലയ്ക്കൽ. സൈന്യം തേടുന്ന കൊടും ഭീകരൻ അക്വിബ് മൗലവി ത്രാലിലെ ഒരു വീട്ടിൽ ഉണ്ടെന്നായിരുന്നു വിവരം. ഒപ്പം ജെയ്ഷെ മുഹമ്മദ് ഭീകരൻ സെയ്ഫുള്ളയും ഉണ്ട്. ഒട്ടും സമയം കളയാതെ നാൽപ്പത്തിരണ്ടാം രാഷ്ട്രീയ റൈഫിൾസ് ടീം ഭീകരരെ നേരിടാൻ തിരിച്ചു. മേജർ ഋഷി ഓപ്പറേഷൻ ടീമിനെ നയിച്ചു.

ഭീകരർ ഒളിച്ചിരുന്ന വീടിനടുത്തെത്തിയ ഋഷിയും ടീമംഗങ്ങളും വീട് വളഞ്ഞു. ഭീകരർ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ബുള്ളറ്റുകളായിരുന്നു മറുപടി. വീടിന്റെ രണ്ടാം നിലയിൽ സുരക്ഷിതമായ സ്ഥാനത്തിരുന്നായിരുന്നു ഭീകരരുടെ ആക്രമണം. ഓപ്പറേഷൻ മണിക്കൂറുകൾ നീണ്ടെങ്കിലും ഭീകരരെ കീഴടക്കാനായില്ല.

പ്രതിരോധത്തിൽ നിന്ന് പ്രത്യാക്രമണത്തിലേക്ക് കടക്കാൻ മേജർ ഋഷി തീരുമാനിച്ചു. 15 കിലോ വരുന്ന ഐ.ഇ.ഡിയുമായി അദ്ദേഹം വീടിനു സമീപത്തേക്ക് എത്തി. കൂടെയുള്ള സൈനികരുടെ കവർ ഫയറിന്റെ മറവിൽ വീടിന്റെ ഭിത്തിക്ക് സമീപം ഐ.ഇ.ഡി സ്ഥാപിച്ച് അദ്ദേഹം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി. ഉഗ്രമായ സ്ഫോടനം നടന്നു. ഭിത്തി തകർന്ന് അതിൽ നിന്ന് ഒരു ചീള് മേജർ ഋഷിയുടെ തലയിലേറ്റു. ചോരയൊഴുകുന്നത് വകവയ്ക്കാതെ അദ്ദേഹം പോരാട്ടം തുടർന്നു.

ഭീകരരെ പുകച്ച് പുറത്തു ചാടിക്കാനായിരുന്നു അടുത്ത ശ്രമം. കെട്ടിടത്തിന്റെ അടുക്കളയ്ക്ക് സമീപമെത്തിയ മേജർ ഋഷി മോളോട്ടോവ് കോക്ടെയിൽ എന്ന പേരിൽ അറിയപ്പെടുന്ന മണ്ണെണ്ണ നിറച്ച ബോട്ടിലുകൾ മുകളിലേക്ക് എറിഞ്ഞു. അടുക്കള മുതൽ മുകളിലേക്ക് തീ പടന്ന് പിടിച്ചെങ്കിലും മുകളിലത്തെ നിലയിൽ തീ പടരാത്ത സുരക്ഷിത സ്ഥാനത്തേക്ക് ഭീകരർ മാറി.

സമയം അർദ്ധരാത്രി കഴിഞ്ഞു. ഏത് വിധേനെയും ഭീകരരെ കീഴടക്കിയേ മതിയാവൂ എന്ന് മേജർ ഋഷി തീരുമാനിച്ചു. ഇരു കൈകളിലും 15 കിലോ വീതമുള്ള സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിനകത്തേക്ക് കയറാൻ അദ്ദേഹം തീരുമാനിച്ചു. അത്രയും നേരത്തെ പോരാട്ടത്തിനിടയിൽ ആദ്യമായി തനിക്ക് എന്തോ അപകടം പറ്റാൻ പോവുകയാണെന്ന തോന്നൽ മേജറിനുണ്ടായി. അസമയമാണെങ്കിലും അദ്ദേഹം അമ്മയെ ഫോണിൽ വിളിച്ചു. കുറച്ച് ബെല്ലുകൾക്ക് ശേഷം അമ്മ ഫോണെടുത്തു. അമ്മയുടെ ശബ്ദം കേട്ട ശേഷം അദ്ദേഹം ഫോൺ കട്ട് ചെയ്തു.

കെട്ടിടത്തിലേക്ക് കയറിയ മേജർ ഋഷി നേരത്തെ നടന്ന സ്ഫോടനത്തിൽ തകരാതെ അവശേഷിച്ച ഭാഗത്തേക്ക് ഐ‌ഇഡികൾ വച്ച് തിരിച്ചിറങ്ങി. പെട്ടെന്നാണ് തോന്നിയത്. ഇപ്പോൾ വച്ചതിനേക്കാൾ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വെക്കാമായിരുന്നു. ഭീകരർ ഇരിക്കുന്ന ഭാഗം തകർക്കണമെങ്കിൽ അതായിരുന്നു കൂടുതൽ നല്ലത്. സ്ഫോടനം നടത്താനൊരുങ്ങിയിരിക്കുന്ന സൈനികരോട് കാത്തിരിക്കാൻ ഓർഡർ കൊടുത്തതിനു ശേഷം അദ്ദേഹം വീണ്ടും അകത്തേക്ക് കയറി..

പെട്ടെന്ന് സ്റ്റെയർകേസിനു സമീപമായി ഒരു നിഴൽ കണ്ടു. അപ്പോൾ തന്നെ വെടിയുണ്ടകൾ അദ്ദേഹത്തിനു നേരെ ചീറിയടുത്തു. വെടിയേറ്റ് തറയിലേക്ക് വീഴുന്ന സെക്കൻഡിൽ മേജർ ഋഷിയുടെ തോക്കും ഗർജ്ജിച്ചു. ബസ്റ്റ് മോഡ് ഓണായിരുന്ന തോക്കിൽ നിന്നും തീമഴ പെയ്തു. ഭീകരൻ ചത്തുവീണു. രണ്ടാമത്തെ ഭീകരൻ ഇതിനോടകം തന്നെ മൃതപ്രായമായ അവസ്ഥയിലായിരുന്നു.

മേജറിന്റെ മൂക്കും വായും തകർത്താണ് ഭീകരന്റെ വെടിയുണ്ടകൾ പാഞ്ഞത്. തൊട്ടു പിന്നിൽ ഉണ്ടായിരുന്ന സഹപ്രവർത്തകൻ അദ്ദേഹത്തെ പുറത്തെത്തിച്ചു. മേജറിന്റെ മുഖം കണ്ട് മറ്റുള്ളവർ ആകെ തകർന്നു. എന്നാൽ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. എത്രയും പെട്ടെന്ന് തന്നെ മേജറിനെ ആർമിയുടെ അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റി .

14 മണിക്കൂർ വീതമുള്ള എട്ട് ശത്രക്രിയകൾ.. ഓരോ ശസ്ത്രക്രിയകൾ കഴിയുമ്പോഴും രണ്ടുമാസം വിശ്രമം . മേജർ ഋഷി പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു പോരാളിക്ക് ചേർന്ന വിധം യൂണിഫോമും ധരിച്ചു. കണ്ണിനു താഴെ മറയുന്ന മാസ്ക് ഉപയോഗിച്ച് കൊണ്ട് അദ്ദേഹം സൈനിക ചടങ്ങിൽ നിൽക്കുന്ന ചിത്രം ഭാരതീയർ നെഞ്ചേറ്റി.

ഇന്നദ്ദേഹം ലെഫ്റ്റനന്റ് കേണലാണ്. വയനാട്ടിലെ ദുരന്തഭൂമിയിൽ ദുരിതബാധിതർക്കായി സന്നദ്ധ സേവകർക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി..

COPYRIGHT - DEFENCE INDIA

ഗ്രീഷ്മയെ പറ്റി സഹ തടവുകാരി പറഞ്ഞത്..!  ഗ്രീഷ്മ അതി സന്തോഷവതി..ജയിലിൽ 🙄 അതുപോലെ കൂടുതൽ സുന്ദരിയുമായിട്ടുണ്ട്...! അതുപോലെ...
04/02/2026

ഗ്രീഷ്മയെ പറ്റി സഹ തടവുകാരി പറഞ്ഞത്..! ഗ്രീഷ്മ അതി സന്തോഷവതി..ജയിലിൽ 🙄 അതുപോലെ കൂടുതൽ സുന്ദരിയുമായിട്ടുണ്ട്...! അതുപോലെ കുറ്റബോധം എന്ന സാധനം ഇല്ല!
5 star ഫുഡും ഡെയിലി 650 രൂപ കൂടി കിട്ടാൻ തുടങ്ങിയതോടെ സന്തോഷം ആയി.
ജാമ്യത്തിൽ ഇറങ്ങിയാൽ നേരെ ഉറപ്പിച്ച കല്യാണം ഉണ്ടായിരിക്കും എന്നും
ഇപ്പൊ ജയിലിൽ തടവ് വെറും പഠന കാലയളവ് ആയിട്ടാണ് കരുതുന്നത് എന്നാണ് പറയുന്നത്..!!

😂 അതായത് കോളേജ് ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിക്കുന്ന ഫീൽ ആയിരിക്കും 🙏🏻🙏🏻😂 ലെവൾക്ക്

ഇജ്ജാതി പോസിറ്റീവ് തിങ്കർ..! 🙏🏻🔥😂

Address

Kollam
691533

Website

Alerts

Be the first to know and let us send you an email when Kerala - God's Own Country posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala - God's Own Country:

Shortcuts

Share