26/02/2022
1982 ൽ John Nesbit ആണ് തന്റെ Megatrends എന്ന പുസ്തകത്തിൽ Network Marketing എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ലോകം കൂടുതൽ കൂടുതൽ high-tech ആകുമ്പോൾ, marketing information പ്രളയസമാനമായ അവസ്‌ഥയിലേക്ക് അധികരിക്കുമ്പോൾ, ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തിബന്ധങ്ങൾ യുക്തമായ തീരുമാനങ്ങളെടുക്കാൻ ഉപയോഗിക്കാൻ നിർബ്ബന്ധിതരാകുമെന്നും അത് വലിയൊരു വിപണന മേഖലക്ക് വഴിതുറക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വ്യക്തിബന്ധങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനത്തിന് കമ്പനികൾ ഉപയോഗിക്കുമെന്നും അതിനായി Communication, listening, problem solving, public speaking തുടങ്ങിയ high tech skills ആവശ്യമായി വരുമെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ താമസം വിനാ Amway യുടെ Distributors ഏറ്റെടുത്ത് പുനരവതരിപ്പിച്ചു തുടങ്ങിയതാണ് Network Marketing.
ഉൽപ്പാദകനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്ന രീതിയെയാണല്ലോ Direct Selling എന്ന് വിവക്ഷിക്കുന്നത്. മറ്റുള്ള വിപണന മാർഗ്ഗങ്ങളെ അപേക്ഷിച്ച്, ആർക്കാണ് ഉൽപ്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കേണ്ടത് എന്ന് തീരുമാനിക്കാനും അവരിൽ നിന്നും അവരുടെ പ്രതികരണങ്ങൾ സ്വീകരിക്കാനും Direct Selling ൽ സാധ്യമാണ്. മറ്റ് വിപണന രീതികളിൽ ഇത് സാധ്യമല്ലല്ലോ. Door to door, telemarketing, news paper inserts, internet marketing തുടങ്ങിയവയെല്ലാം Direct Selling ന്റെ രീതികളാണ്.
Network Marketing, Multilevel marketing, Affiliate Marketing, Referral Marketing, e-Commerce, Digital Community Commerce... പേരെന്ത് തന്നെയായാലും ഏതെങ്കിലും ഒരു ഉൽപ്പന്നമോ, സേവനമോ പാരമ്പര്യരീതികളിലല്ലാതെ (traditional) വിപണനം നടത്തുന്നതിനെയാണ് Direct Selling വിഭാഗത്തിൽ ഗണിക്കുന്നത്. നേരിട്ടായാലും ഇന്റർനെറ്റ്‌ലൂടെയായാലും വിപണനം ചെയ്യുന്നയാൾ ഉപഭോക്താവിനെ തേടിച്ചെന്ന് അദ്ദേഹത്തെ ഉൽപ്പന്ന / സേവന സംബന്ധിയായ വിവരങ്ങൾ പറഞ്ഞു ധരിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് അത് വാങ്ങിപ്പിക്കുന്ന നിയമപരമായ രീതിയാണ് Direct Selling. ഇവിടെ, Direct Selling ൽ, ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ വ്യക്തമായി Guidelines ആയി വളരെ വർഷങ്ങൾക്ക് മുൻപുതന്നെ നിലവിലുണ്ട്.
Pyramid Schemes, Money Circulation Scams ഇത് രണ്ടും നേരത്തെ തന്നെ നിരോധിക്കപ്പെട്ടിട്ടുള്ളതുമാണ്.
PCMC(B) Act (Prize Chits and Money Circulation (Banning) Act ലെ Section 2(c) ആണ് Money Circulation Scam കേസ്കളിൽ ബാധകമാകുക.
Pyramid Scheme ന്റെ നിർവ്വചനം മാറ്റമില്ലാതെ തുടരുകയാണ് Consumer Protection (Direct Selling) Rjles 2021 ലും. Pyramid Scheme" means a multilayered network of subscribers to a scheme formed by sbscribers enrolling one or more subscribers in order to receive any benefit, directly or indirectly, as a result of enrollment or action or performance of additional subscribers to the scheme in which the subscribers enrolling further subscribers occupy a higher position (up-lines) and the enrolled subscribers in a lower position (down-lines) resulting in a multilayered network of subscribers with successive enrollments.
നിങ്ങളുടെ Direct Selling സംവിധാനത്തിൽ ഒന്നിൽ കൂടുതൽ തലങ്ങൾ ഉണ്ടായിരിക്കുക (Multi Level), ആദ്യമാദ്യം അംഗത്വമെടുത്തവർ (enroll) മുകളിലും (Up-lines) പിന്നീട് വരുന്നവർ അവർക്ക് താഴെയും (Down-lines) സ്‌ഥാപിക്കപ്പെടുക, ഞാൻ അംഗങ്ങളെ എനിക്കു താഴെ enroll ചെയ്യുമ്പോഴോ അവർ പ്രവർത്തിക്കുമ്പോഴോ (action) അവരുടെ പ്രവർത്തനഫലങ്ങളെ അടിസ്‌ഥാനമാക്കിയോ (Performance) നേരിട്ടോ (directly) അല്ലാതെയോ (indirectly) എനിക്ക് വരുമാനം സാധ്യമാവുക എന്നീ സാധ്യതകൾ Pyramid Scheme ന്റെ സവിശേഷതകൾ ആണ്.
ചുരുക്കി പറഞ്ഞാൽ, ഇന്ന് ഇന്ത്യയിൽ നിലവിലുള്ള എല്ലാ Multilevel Marketing Companies ന്റെയും Compensation Plan, Consumer Protection (Direct Selling) Rules 2021 എന്ന നിയമത്തിലെ ഈ നിർവ്വചന പ്രകാരം Pyramid Schemes ആണ്.
ആയതിനാൽ അവയൊന്നും Direct Selling എന്ന വിഭാഗത്തിൽ വരില്ല. Direct Selling എന്ന ഭാവേനയോ വ്യാജേനയോ Pyramid Scheme ചെയ്യുന്നവരാണവർ. അത് നിയമവിരുദ്ധമാണ്. അതാണ് മന്ത്രി പറഞ്ഞതിന്റെ അടിസ്‌ഥാനം. മന്ത്രി അങ്ങിനെ പറഞ്ഞത് Consumer Protection Act 2019 നടപ്പിലാക്കാൻ വേണ്ടി കൊണ്ടുവന്നിട്ടുള്ളതായ Consumer Protection (Direct Selling) Rules 2021 ഉം Consumer Protection (e-Commerce) Rules 2020 യും അടിസ്‌ഥാനത്തിലാണ്. ഈയൊരൊറ്റക്കാര്യം മതി ഒന്നൊഴിയാതെ ഇന്ന് നിലവിലുള്ള NWM / MLM Schemes എല്ലാം Pyramid Scheme ആകാൻ. 90 ദിവസത്തെ സമയമാണ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ട് പ്രവർത്തനം തുടരാൻ അനുവദിച്ചിട്ടുള്ളത്.
Guidelines ൽ പരാമർശിച്ചിട്ടുള്ള MLM എന്ന പദ്ധതി (Program) Consumer Protection (Direct Selling) Rules 2021 ൽ പ്രതിപാദിച്ചിട്ടില്ല. അതുകൊണ്ട് ഈ നിയമം MLM ന് ബാധകമല്ല എന്ന കുയുക്തി പ്രയോഗിക്കുന്നവരോട് ഒന്നും പറയാനില്ല.
ഇത്, നിർദ്ദിഷ്ട നിയമം വ്യക്തമായി മനസ്സിലാക്കാതെ, കേന്ദ്രസർക്കാരിനും സംസ്‌ഥാന സർക്കാരിനും നിയുക്ത ഫോറത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് അവിടെ നിന്നും നമ്പർ കിട്ടിയിട്ടുണ്ട് അല്ലെങ്കിൽ കിട്ടാൻ പോകുന്നുണ്ട് എന്ന് കേട്ടും പറഞ്ഞും വിശ്വസിച്ചും വിശ്വസിപ്പിച്ചും മുൻപോട്ട് പോയാൽ 2022 March 28 ന് ശേഷം ആ പ്രോഗ്രാം ചോദ്യം ചെയ്യപ്പെടാം.
Direct Selling Guidelines ആണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് Consumer Protection Act നടപ്പിലാക്കാൻ വേണ്ട Rules ആണ്. കോടതിയും പോലീസ് ഉം Act ഉം Rules ഉം ആണ് വിലയ്ക്കെടുക്കുക, Guidelines അല്ല.
യുക്തമായ ഭേദഗതി നിലവിലെ Consumer Protection (Direct Selling) Rules 2021 ൽ വന്നില്ലായെങ്കിൽ ഒന്നൊഴിയാതെ എല്ലാ MLM Company കളും തെറ്റുകാരാകാനാണ് സാധ്യത. നിയമത്തിലെ ഈ (അപകട)സാധ്യത മനസ്സിലാക്കിയ ഒരു വിഭാഗവും അതിനു നേരെ കണ്ണടച്ച്, (നമുക്ക് നമ്പർ ഉണ്ട്, PAN Card ഉണ്ട് GST യുണ്ട്, Office ഉണ്ട്, Trademarks ഉണ്ട് എന്നൊക്കെ കരുതിയും പറഞ്ഞും) കണ്ണും പൂട്ടി മുൻപോട്ട് പോകുന്ന ഒരു വിഭാഗവും ആണ് ഇപ്പോൾ നിലവിലുള്ളത്.
ആരെന്തൊക്കെ പറഞ്ഞാലും തർക്കിച്ചാലും വാദിച്ചാലും നിലവിൽ അവർ ചെയ്തുവരുന്നത് അനുവദനീയമായ പദ്ധതി ആയിരുന്നു എന്നല്ലാതെ, 'ആയി തുടരും' എന്ന് ഇപ്പോൾ പറയാനാവില്ല, ആർക്കും.
സൂക്ഷിച്ച് ശ്രദ്ധിച്ച് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് നീങ്ങണം. തൊഴിലാളി സംഘടനകൾ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. Company കൾക്ക് അംഗീകാരം നഷ്ടമായാൽ സംഘടനകൾക്ക് എന്തെങ്കിലും ചെയ്യാനാവുമോ?
Consumer Protection Act 2019 ൽ MLM Companies നെ പരാമർശിച്ചപ്പോൾ അത് കാണാതെ പോയവരും കണ്ണടച്ചിരുട്ടാക്കിയവരും ഒരേപോലെ ഇന്നത്തെയീ അവസ്‌ഥക്ക് ഭാഗികമായെങ്കിലും ഉത്തരവാദികളാണ്.
ഇനിയൊരു 45 ദിവസം. കാര്യങ്ങൾ മനസ്സിലാക്കി, കാര്യഗൗരവം കൈക്കൊണ്ട്, കിടമത്സരം മാറ്റിവച്ച്, സംഘടിതമായി, രാഷ്ട്രീയ സഹകരണത്തോടെ ഒന്നിച്ചു നീങ്ങിയില്ലായെങ്കിൽ MLM Business ന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാം എന്ന് പറഞ്ഞേ തീരൂ.