Mobile Lokam

Mobile Lokam മലയാളികള്‍ക്കായി മലയാളത്തില്‍ ഒരു ട

14/03/2025

പാൽ കപ്പ

ചേരുവകൾ

1. കപ്പ - ഒരു കിലോ
2. ഉപ്പ് - ആവശ്യത്തിന്
3. തേങ്ങ ചിരകിയത് - ഒന്നര കപ്പ്
4. ചുവന്നുള്ളി - 10 അല്ലി
5. വെളുത്തുള്ളി - നാല് അല്ലി
6. പച്ചമുളക് - 4 എണ്ണം
7. കറിവേപ്പില - ഒരു തണ്ട്
8. ജീരകം - അര ടീസ്പൂൺ
9. വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
10. ചുവന്നുള്ളി അരിഞ്ഞത് - കാൽ കപ്പ്
11. വറ്റൽമുളക് - 4 എണ്ണം
12. കറിവേപ്പില - രണ്ടു തണ്ട്

തയാറാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക.

തേങ്ങ ചിരകിയതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് ഒന്നാം തേങ്ങപ്പാൽ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് വീണ്ടും മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് രണ്ടാം പാലും പിഴിഞ്ഞെടുക്കുക. രണ്ടു പാലും കൂടി ഒന്നിച്ചു രണ്ട് കപ്പ് വേണം.

4 മുതൽ 8 വരെയുള്ള ചേരുവകൾ മിക്സിയിൽ ചതച്ചുവയ്ക്കുക.

ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് കപ്പ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ വേവിച്ചെടുക്കുക.

കപ്പയിലെ വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ചതച്ച മസാലയും, തേങ്ങാപാലും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. (ഒരു തടി തവി വച്ച് കപ്പ ഉടച്ച് എടുത്താൽ ഒന്നുകൂടി നന്നായിരിക്കും.)

നന്നായി കുറുകുന്നതുവരെ തിളപ്പിച്ച് വറ്റിക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റൽ മുളകും ചുവന്നുള്ളിയും മൂപ്പിക്കുക.

ഉള്ളി നല്ല ബ്രൗൺ നിറം ആയി കഴിയുമ്പോൾ വേവിച്ച കപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക.

PC : maya_yummyoyummy

നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ
നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും മറക്കല്ലേ


30/10/2017
26/10/2017
26/10/2017

വാട്ട്‌സ്ആപ്പില്‍ ഓഡിയോ വീഡിയോ ഗ്രൂപ്പ് കോളിംഗ് സംവിധാനം വരുന്നു. ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ നിലവില്‍ ഗ്രൂപ്പ് കോളിംഗ് ഫീച്ചറുണ്ട്

11/10/2017

സാങ്കേതിക രംഗത്ത അതിശക്തരായ രണ്ട് സ്ഥാപനങ്ങളാണ് ഗൂഗിളും ആപ്പിളും. അപ്പോള്‍ ഗൂഗിള്‍ ..

09/10/2017
22/09/2017

വൈഫൈ ഡിവൈസായ ജിയോഫൈക്ക് മികച്ച ഓഫറുമായി ജിയോ.

15/09/2017

ഗൂഗിളിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത അമ്പതോളം ഉപദ്രവകാരികളായ ആപ്പുകളെ ഗൂഗിള്‍ നീക്കം ചെയ്തു. മൊബൈല്‍ ഫോണുകളെ നശിപ്പിക്കുന്നതും, ഉപയോക്താവിന് വ്യാജ സേവനങ്ങളും നല്‍കുന്ന ആപ്പുകളെയാണ് ഗൂഗിള്‍ നീക്കം ചെയ്തത്

10/06/2017
09/06/2017
05/06/2017

ആപ്പിളും സാംസങും അടക്കി വാഴുന്ന മുന്‍നിര ഫോണുകളോടു മത്സരിക്കുക എന്ന ഗൗരവമുള്ള ലക്ഷ്യവുമായി ആണ് ഇസെന്‍ഷല്‍ ഇറങ്ങുന്നത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. അത്രയ്ക്കുള്ള എന്തു മേന്മയാണ് ഈ ഫോണിനുള്ള...

Address

Edappal
679576

Alerts

Be the first to know and let us send you an email when Mobile Lokam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share