Sasi Kumar Kozhisseri

Sasi Kumar Kozhisseri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sasi Kumar Kozhisseri, Oruvilakode House, Areekode.

12/12/2023
13/09/2020
രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വാർ റൂംhttps://localnews.manoramaonline.com/kozhikode/local-news/20...
25/04/2019

രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വാർ റൂം
https://localnews.manoramaonline.com/kozhikode/local-news/2019/04/23/kozhikode-war-room.html
Shared via Malayala Manorama News App
Download @ mobile.manoramaonline.com

മുക്കം∙ വയനാട് മണ്ഡലം യു‍ഡിഎഫ് സ്ഥാനാർഥി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നത് വാ...

പി. വി. മനാഫ് എന്ന ഞങ്ങളുടെ കുട്ടിമാൻ മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗമായി  തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മുസ്ലീം ലീഗിൻെറ...
08/04/2018

പി. വി. മനാഫ് എന്ന ഞങ്ങളുടെ കുട്ടിമാൻ മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മുസ്ലീം ലീഗിൻെറയും UDF ൻെറയും പ്രോജ്ജല വാഗ്മിയും നേതാവുമായ പി.വി. മുഹമ്മത് അരീക്കോടിൻെറ സീമന്തപുത്രന് അർഹതയുടെ അംഗീക്കാരം കുറച്ച് വൈകിയെന്ന വികാരം പങ്കുവെച്ച് കൊണ്ടുതന്നെ പിന്നിട്ട വഴികളിലൊക്കെ താങ്കളോടൊപ്പം നിന്ന പ്രിയ സുഹൃത്തുക്കളുടെ അഭിനന്ദനങ്ങൾ. കഷ്ടതയുടെ ബാലൃക്കാലദിനങ്ങളുടെ സ്മരണകൾക്കിടയിൽ ഇന്നും തുമ്പയിലെ പറമ്പിലെ നാടൻമാവിലെ തേനൂറും മാമ്പഴത്തിൻെറ മാധുരൃത്തോടെ ഞങ്ങൾ മനാഫ് വക്കീലിൻെറ സ്ഥാന ലബ്ദി ഹൃദയത്തിലേറ്റു വാങ്ങുന്നു. ഞങ്ങൾ കൊച്ചു കുഞ്ഞുങ്ങളായ കാലത്ത് മനാഫിൻെറ ബാപ്പ ഞങ്ങളെ PV മിക്കവുറ്റ പ്രാസംഗികനായിന്നു. കാപടൃമില്ലാത്ത രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ പി.വി. യുടെ കീശ അഴിമതിക്കറയില്ലാത്തതായത്തിന്നാൽ മിക്കവാറും ശൂനൃമായിരുന്നു. ഗസലുകളെ ഇഷ്ടപ്പെടുന്ന മലയാളവും ഇംഗ്ളീഷും ഹിന്ദിയും എഴുതാനും വായിക്കാനും സംസാരിക്കാനും വഴങ്ങുന്ന മനാഫ് ഹൈസ്ക്കൂൾ കാലത്തേ മികച്ച വായനക്കാരനും ആയിരുന്നു. ഞാൻ വളരെ ഇഷ്ടപ്പെട്ട എഴുത്തുക്കാരൻ ഖലീൽ ജിബ്രാൻെറ മികച്ച കൃതികളിലൊന്നായ ബ്രോക്കൺ വിംഗ്സ് എനിക്ക് അക്കാലത്ത് കിട്ടിയത് മനാഫിൽ നിന്നാണ്. അരീക്കോട് yma യിൽ അംഗത്ത്വമുള്ള ആരോടൊ എടുപ്പിച്ചത് 8-ാം ക്ളാസ്സിലെ ഒരു വിദൃാർത്ഥിയായിരുന്ന മനാഫാണ്. പ്രതികൂല സാഹചരൃങ്ങളെ തൻെറതായി മാറ്റാൻ അസാധൃ മനക്കരുത്താണ് അന്നത്തെ തിരൂരങ്ങാടി PSMO യിലെ ഈ MSF നേതാവിന് ഉണ്ടായിരുന്നത്. പണച്ചാക്കുകൾക്കിടയിൽ തൻെറ ഇല്ലായ്മയോർത്ത് വൃാകുലപ്പെടാതെ പൊരുതി നിന്നവൻെറ മനസ്സും ചിന്തകളും തീയ്യിൽ കിളിർത്ത വിത്തുപോലെയായതിൽ അത്ഭുതമില്ല. തികഞ്ഞ മതേതരനായി ഇദ്ദേഹം വളർന്നത് വൃതൃസ്ത മതവിശ്വാസികളായ ഞങ്ങളുടെ അനുഭവ പങ്കുവെപ്പിലൂടെയാണ്, അതുകൊണ്ട് തന്നെ നിലപ്പാടുകളൊക്കെ 100% മതേതരമാണ്. പ്രശ്നങ്ങളിൽ മതനിലപ്പാടല്ല സതൃസന്തമായ ജന നിലപ്പാടാണ് ശരിയെന്ന കാഴ്ചപ്പാട് പല യാഥാസ്ഥിതിക നേതാക്കൻമാർക്കും ഇന്നും ദഹിക്കാത്തതുമാണ്. പണവും പെട്ടിപ്പിടുത്തവും പുകഴ്ത്തലും ആയി കൂടെ നിൽക്കുന്നവർക്ക് മാത്രം സ്ഥാനമാനങ്ങൾ കിട്ടുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ ആരോടും കാരൃങ്ങൾ തുറന്ന പറയുന്ന നട്ടെല്ലുള്ള യുവ അഭിഭാഷൻ പലർക്കും കണ്ണിലെ കരടായിരുന്നു. അഡ്വക്കേറ്റ് ലത്തീഫ് സാഹിബിൻെറ ജൂനിയറായി തുടങ്ങിയ വക്കീൽപ്പണിയിൽ ഒരു വർഷമെന്ന ചുരുങ്ങിയ സമയം കൊണ്ട് മഞ്ചേരി ബാറിലെ മികച്ച ക്രിമിനൽ ലോയറെന്ന ബഹുമതി നേടി സ്വതന്ത്ര പ്രാക്ടീസ് തുടങ്ങാനുള്ള നിശ്ചയദാർഡൃമൊക്കെ ജീവിതത്തിലധിജീവിച്ച പാഠഭേതങ്ങളുടെ വകത്തിരിവ് തന്നെയാണ് . അകത്ത് നിന്നും പുറത്ത് നിന്നുമുള്ള എതിർപ്പുകളെ തൃണവൽക്കരിച്ച മികച്ച ഭൂരിപക്ഷത്തോടെയാണ് ഞങ്ങൾ അരീക്കോട് ഡിവിഷനിൽ നിന്നും മനാഫിനെ ജില്ലാ പഞ്ചായത്തിലേക്ക് അയച്ചത്. ചെറുപ്പത്തിലേ ആർജ്ജിച്ച സ്വതസിദ്ധമായ ഭാഷണ ശൈലി ജനാധിപതൃ വേദികളിൽ ഇദ്ദേഹത്തിന് മികച്ച സ്രോതാക്കളെ ആണ് ലഭൃമാക്കിയത്. മികച്ച വക്കീല്, നോട്ടറി, രാഷ്ട്രീയ നേതാവ് , ജില്ലാ പഞ്ചായത്ത് മെമ്പർ , നല്ലകുടുംബനാഥൻ തുടങ്ങിയ തിരക്കുകൾക്കിടയിലും രോഗിയായ എൻെറ അച്ഛൻെറ സുഖവിവരങ്ങൾ തിരക്കാനും സന്ദർശിക്കാനും സമയം കണ്ടെത്തുന്ന ആ വലിയ മനസ്സിൻെറ ഉടമയാണ് മനാഫ്. സ്വന്തം ജന്മ ദേശത്തെ തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയക്കാരിൽ വൃതൃസ്തനായി കൊഴക്കോട്ടൂരിൻെറ വികസനത്തിന് മികച്ച പങ്കുവഹിക്കുന്ന ഞങ്ങളുടെ ജില്ലാ പഞ്ചായത്ത് മെമ്പർക്ക് കിട്ടിയ മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗത്വം ഈ നാടിന്, ഞങ്ങളുടെ സംസ്കാരത്തിന് ലീഗ് രാഷ്ട്രീയം തന്ന മഹത്തരമായ ഉപഹാരമായി ഞങ്ങൾ ഹൃദയത്തിലേറ്റു വാങ്ങുന്നു.
അഡ്വ. മനാഫിന്, ഞങ്ങളെ കുട്ടിമാന് അഭിനന്ദനങ്ങൾ...

02/02/2017

മകരം 19
മുക്കം ആനയാംക്കുന്ന് ശ്രീ പൊന്‍മൂലം കാവിലെ തിറയാട്ട് മഹോത്സവം.... നൂറ്റാണ്ടുകളുടെ പാരമ്പരൃം പുതുതലമുറ ഭക്തിനിര്‍ഭരമായും ആഘോഷതനിമയോടെ തോളിലേറ്റുന്നത് പൈത്രക കലകളുടെ പുനര്‍വികാസതിനും ജാതി_വര്‍ഗ_കുലത്തിന് അതീതമായ കൂടിചേരലിനും വഴിയൊരുക്കുന്നു. ഒതയമംഗലത്ത് നായന്മാരുടെ കുലദേവതയായ ഭദ്രകാളിയുടെ തിറയാടിന്‍െറ ദേവീവേഷത്തിന്‍െറ അവകാശികള്‍ പഴശിതമ്പുരാന്‍െറ പടയാളികളായ കുറുച്ചൃരും ഉറുമിയില്‍ ഭാഗത്തുള്ള ആദിവാസികളുമാണ്.

മകരസംക്രമത്തിന്നു ശേഷം ഉത്തരായനം ആരംഭിക്കുന്നതു മുതല്‍ മലബാറുക്കാര്‍ക്ക് മീനഭരണി വരെ പരദേവതാ ക്ഷേത്രങ്ങളിലും , കാവുകളിലും , പലക്ഷേത്രങ്ങളിലും ഉത്സവങ്ങളാണ്.
കോലങ്ങളും കോമരങ്ങളും പൂതങ്ങളും തെയ്യങ്ങളും തിറയും പാട്ടുത്സവങ്ങളും കളമെഴുതും തോറ്റംപാട്ടുകളും ഞങ്ങളുടെ സിരകളില്‍ കൂടായ്മയുടെയും ഒത്തുചേരലിന്‍െറയും ലഹരിപടര്‍ത്തുകയായി.

Address

Oruvilakode House
Areekode
673639

Telephone

9846251843

Website

Alerts

Be the first to know and let us send you an email when Sasi Kumar Kozhisseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share