Navachethana life & art fountation

Navachethana life & art fountation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navachethana life & art fountation, kanmanam, Tirur.

22/09/2016

മുഴുവൻ ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച രണ്ട് ജീവനക്കാർ...

29/07/2016

സൂര്യ നമസ്കാരം: ഗുണഫലങ്ങൾ
സൂര്യ നമസ്കാരം = ജനറൽ ടോണിക്
ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു അയവു തരുന്നു. അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (MuscularSystem) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നു
സൂര്യ നമസ്കാരം = പ്രബല ഹൃദയം: ( Cardiovascular System)
ഹൃദയത്തിന്റെയും രക്ത ധമനികളുടെയും പേശികൾ ശക്തിപ്പെടുത്തുന്നു. രക്ത സഞ്ചാരം വർദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും വായുവും ഊർജ്ജവും പോഷണവും എത്തുന്നു. അവ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു.
സൂര്യ നമസ്കാരം = സജീവ നാഡീ വ്യവസ്ഥ ( Nervous System)
പുതിയ കോശങ്ങൾ സൃഷ്ടിച്ചു മസ്തിഷ്ക്കത്തെ പ്രബലപ്പെടുത്തുന്നു. നട്ടെല്ലിലെ സുഷുമ്ന, നാഭി പ്രദേശത്തെ നാഡീകേന്ദ്രമായ മണിപൂരകചക്രം എന്നിവയുടെ പ്രവർത്തനം ഉത്തേജിതമാകുന്നു. തത്ഫലമായി ഉന്നതമായ പ്രതിഭാ-ധനം, ഏകാഗ്രത, ബുദ്ധിശക്തി, ഓർമ്മശക്തി, ധാരണാ ശേഷി ഇവ വർദ്ധിക്കുന്നു.
മസ്തിഷ്ക്ക-രക്ത-സ്രാവം , പക്ഷാഘാതം എന്നിവയെ ചെറുക്കാൻ സാധിക്കും. മറവി രോഗമുണ്ടാക്കുന്ന രാസ ഘടകങ്ങളെ സൂര്യ നമസ്ക്കാരം പുറം തള്ളും
സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)
വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും, (pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.
സൂര്യ നമസ്കാരം = ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)
ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു
സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)
മല-മൂത്ര-വിയർപ്പുകൾ വേണ്ടവിധം പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലായി ലയിക്കുകയും ശരീര മാലിന്യങ്ങൾ ഉഛ്വാസ വായുവിലൂടെ ഏറ്റവും അധികം പുറത്താകുകയും ചെയ്യുന്നു (Respiratory System). ഇക്കാരണത്താൽ വിയർപ്പിന്റെ ദുർഗ്ഗന്ധം ഇല്ലാതാകുന്നു.
സൂര്യ നമസ്കാരം = രോഗപ്രതിരോധശേഷി (Immune System)
രോഗപ്രതിരോധശേഷി പതിന്മടങ്ങ്‌ വർധിപ്പിക്കുന്നു. ജീവിത ശൈലീ രോഗങ്ങളായ ABCD (ആസ്ത്മ BP,കൊളസ്ട്രോൾ/ക്യാൻസർ, ഡയബെറ്റീസ്) തുടങ്ങിയവയെ ദൂരീകരിക്കുന്നു; കാലാവസ്ഥാ-ജന്യ വ്യാധികളെ ചെറുക്കുന്നു. നട്ടെല്ല് ശക്തിപ്പെടുന്നത് തന്നെ കിഡ്നിത്തകരാറുകൾ ഉൾപ്പെടെയുള്ള അനേക രോഗങ്ങൾക്കും അസുഖങ്ങൾക്കും ലളിതവും ഫലപ്രദവുമായ പരിഹാരമാണ്. എല്ലാ അസ്ഥി സന്ധികളെയും ശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്നതു കൊണ്ടു സന്ധി വേദന, നീര്, കഴപ്പ്, തേയ്മാനം , മറ്റു വാത രോഗങ്ങൾ എന്നിവ മാറ്റാൻ കഴിയും.

സൂര്യ നമസ്കാരം = സൌന്ദര്യം
യുവത്വവും ആരോഗ്യവും പ്രായം ഏറിയാൽ പോലും നില നിർത്തും. രക്ത സഞ്ചാരം കൂടുന്നത് കൊണ്ടു മുഖ പ്രസാദം മങ്ങാതെ നില്ക്കും. ചർമ്മം തുടുത്ത് മിനുസപ്പെടും. പ്രായമോ, ജരയോ കയറില്ല . A twenty five face on a seventy five body.
സൂര്യ നമസ്കാരം വേഗത്തിൽ ചെയ്താൽ പൊണ്ണത്തടി കുറയും; ആഹാരം നിയന്ത്രിച്ചു കുറക്കുന്നതിനേക്കാൾ പെട്ടെന്നു തടികുറയും. ഉദരത്തിലും, കുട വയറിലും, ഇടുപ്പിലും, തുടയിലും, കഴുത്തിലും, താടിയിലുമുള്ള അമിത കൊഴുപ്പ് ഒഴിഞ്ഞു മാറും. വയർ ഒതുങ്ങി ആലിലയോ, സിക്സ് പായ്ക്കോ ആവാൻ സഹായിക്കും. ശരീരത്തിനു നല്ല വഴക്കവും ചൊടിയും ഉണ്ടാകും.
സൂര്യ നമസ്കാരം = സുകേശം
കഴുത്തിനുള്ള വ്യായാമം, തലയിലേയ്ക്കുള്ള രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും, തലയോട്ടിക്കും മുടിക്കും മറ്റും അധിക പോഷണം ലഭ്യമാക്കുകയും ചെയ്യും. തന്മൂലം മുടികൊഴിച്ചിൽ, കഷണ്ടി, നര എന്നിവ വരാതിരിക്കും.
സൂര്യ നമസ്കാരം = പൊക്കം
മുടക്കം കൂടാതെ ശരിയായി ചെയ്താൽ, നട്ടെല്ലിലെ കശേരുക്കൾക്കു വലിവുണ്ടാകുകയും പൊക്കം കൂടി വരുകയും ചെയ്യും.
സൂര്യ നമസ്കാരം = സ്ത്രീ ജീവിത സാഫല്യം / നവ യൌവ്വനം (Reproductive system)
സ്ത്രീകൾക്ക് അണ്ഡാശയം, ഗർഭാശയം എന്നിവ മെച്ചപ്പെടുന്നതു കൊണ്ട്, ആർത്തവത്തകരാരുകളോ, മാസമുറ-വേദനയോ വരില്ല. അങ്ങനെ വേദനയില്ലാത്ത മാസമുറ , മനംപിരട്ടലും, ഛർദ്ദിയും ഇല്ലാത്ത ഗർഭാരംഭം, ഭാരബോധവും ആലസ്യവും ഇല്ലാത്ത ഗർഭകാലം, പ്രശ്നങ്ങളില്ലാത്ത സുഖപ്രസവം, ആരോഗ്യമുള്ള സൽസന്താനം, ഗുണമേറിയ മുലപ്പാൽ മുതലായവ സ്ത്രീകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികത്തകരാറുകളോ ബലഹീനതയോ ഉണ്ടാവുകയില്ല. ദാമ്പത്യ ജീവിതം ഭദ്രമാകും
സൂര്യ നമസ്കാരം = പ്രഭാ വലയം (Aura)
ശരീരത്തിലുള്ള പ്രധാന നാഡികളായ 'ഇഡ', 'പിംഗള' എന്നിവയെ ക്രമപ്പെടുത്തി വ്യക്തികളിലുള്ള സ്ത്രീ-പുരുഷ-സ്വഭാവ-അംശങ്ങളെ ക്രമീകരിക്കുന്നു. നട്ടെല്ലിന്റെ അടിയറ്റത്തുള്ള മൂലാധാരം (root) മുതൽ ഉച്ചിയിലുള്ള സഹസ്രാരം (crown) വരെയുള്ള നാഡീ-മർമ്മ-കേന്ദ്രങ്ങളായ ആധാരങ്ങളുടെ (chakraas) പ്രവർത്തനം ക്രമപ്പെടുത്തി സൂക്ഷ്മ ശരീരത്തെ ഓജസ്സുറ്റതാക്കുന്നു. ശാരീരിക- മാനസിക- ആരോഗ്യം സമ്പൂർണ്ണമാക്കുന്നു
സൂര്യ നമസ്കാരം = മഹനീയമായ വ്യക്തിത്വം:
സദാ ആനന്ദ ചിത്തരായി ജീവിക്കുവനാവശ്യമായ മനോബലം ലഭിക്കും. ആത്മ ധൈര്യം, ശുഭാപ്തിവിശ്വാസം എന്നിവ വർദ്ധിക്കും. വിഷാദ രോഗം, മാനസ്സിക സമ്മർദ്ദം, മനോവിഷമം, ഉന്മേഷക്കുറവു, മറവി, വേവലാതി മുതലായവ ഒഴിഞ്ഞു മനസ്സ് ശാന്തമാകുകയും മഹനീയമായ ഒരു വ്യക്തിത്വത്തിനു ഉടമ യാകുകയും ചെയ്യുന്നു..
സൂര്യ നമസ്കാരം = മൃതസഞ്ജീവനി
സൂര്യ നമസ്കാരം മുടക്കം വരുത്താതെ ആചരിച്ചു വന്നാൽ ഒരാൾക്ക്, ഏറ്റവും നല്ല ആരോഗ്യം, എപ്പോഴും ഉന്മേഷം, എല്ലാറ്റിനും കാര്യശേഷി, ദീർഘായുസ്സ് എന്നിവ നല്കുന്ന ഒരു മൃതസഞ്ജീവനിയായി അനുഭവപ്പെടും.

18/05/2016

#ഉമ്മ
ഞാൻ ഉദരത്തിൽ വളരാൻ തുടങ്ങിയെന്നറിഞ്ഞപ്പോഴേക്കും,
ഉമ്മ തല ചുറ്റിവീണു.😇😓
മുഖം മുറിഞ്ഞിട്ടും എന്താണ് ഉമ്മ അഹ്ലാദിച്ചത്.🎉😀

പിന്നീട് ഞാൻ മാസങ്ങളോളം ഉദരത്തിൽവെച്ച് ഉമ്മയെ കൈകളാൽ എത്രയോ അടിച്ചു,
കാലുകളാൽ എത്രയോ ചവിട്ടി👣,
തല കൊണ്ട് ഇടിച്ചു🙇.

എന്നിട്ടുമെന്തേ ഞാൻ ജനിച്ചു വീണപ്പോൾ,
തലയിൽ തഴുകി നെറ്റിയിൽ ചുമ്പിച്ചു😘❣?
പാദങ്ങൾ തഴുകി കാലിനടിയിൽ ചുമ്പിച്ചു😘❣?
കൈകൾ തലോടി കൈവെള്ളയിൽ ചുമ്പിച്ചു😘❣.?

ഞാൻ ജനിക്കുമ്പോൾ ഉമ്മയ്ക്ക് മരണവേദന നൽകിയാണ് പുറത്ത് വന്നത്.
എന്നിട്ടുമെന്തെ ഞാൻ മാത്രംകരഞ്ഞ്😰,ഉമ്മ പുഞ്ചിരിച്ചത്😊❣?

ഞാൻ കാരണം ഉറക്കം നഷ്ടപ്പെട്ടിട്ടുംമെന്തേ,,?
എത്രയോ രാത്രികളിൽ 🌙⭐✨ഞാൻ ഉറങ്ങാതിരിക്കുമ്പോൾ എനിക്ക് കൂട്ടായും,ഉറങ്ങുമ്പോൾ എനിക്ക് കാവലായും നിന്നത്.

ലോകത്തെ കഠിനമായ വേദന ഞാൻ നൽകിയിട്ടും,😡😠
ഞാനൊന്നു വീണു കാൽ മുട്ടു ചെറുതായൊന്നു മുറിഞ്ഞപ്പോഴേക്കും, എങ്ങനെയാണ് എന്നിലേറെ വേദന😫😰 നിങ്ങൾക്ക്‌ അനുഭവപ്പെടുന്നത്❣?

എങ്ങനെയാണ് ഞാൻ ഭക്ഷണം കഴിക്കാതിരുന്നാൽ🍜🍟🍝 നിങ്ങൾക്ക് വിശപ്പില്ലാതിരിക്കുന്നത്.❣?

എങ്ങനെയാണ് ഞാൻ ഉറങ്ങാതിരുന്നാൽ നിങ്ങൾക്ക് ഉറക്കം💤 വരാതിരിക്കുന്നത്❣?

എങ്ങനെയാണ് ഞാൻ യാത്ര🚌🚎🚦 പോയാൽ,നിങ്ങളുടെ മനസ്സും കൂടെ വണ്ടികയറുന്നത്❣?

എങ്ങനെയാണ് എൻ്റെ മുഖം വാടിയാൽ നിങ്ങളുടെ ഹൃദയം മുറിയുന്നത്.💔❣?

പറയൂ ഉമ്മാ എങ്ങനെയാണിതെന്ന്,
ആ സ്നേഹവും,ക്ഷമയും എവിടെ നിന്ന് കിട്ടിയതെന്ന്.

ഉമ്മയുടെ💓 കാലിനടിയിൽ അല്ലാതെയെവിടെയാ പിന്നെ സ്വർഗ്ഗമുണ്ടാവുക?🌾🌻🌹🌺💐

ഉമ്മയുടെ മടിയിൽ🌾 അല്ലാതെ പിന്നെയെവിടെയാ സുരക്ഷിതത്വ മുണ്ടാവുക.

ഇല്ല എവിടെയും ഇതെല്ലാം ഉമ്മയിൽ അല്ലാതെ......💞

ഉമ്മയുടെ💝
കളങ്കമില്ലാത്ത
സേനേഹത്തിനിടയിൽ
കടലോളം🌊 ക്ഷമിക്കുന്ന
ഉപ്പാനെ 💘മറക്കല്ലേ

01/03/2016

"ചാണക്യസൂത്രം
1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.
2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.
3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.
4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.
5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.
6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.
7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്ക
ിൽ ഈ ഭൂമി സ്വർഗമാകും.
8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.
9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.
10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.
11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.
12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.
13. സമന്മാരുമായുള്ള സൗഹൃദം നന്ന്.
14. എല്ലാം തികഞ്ഞവരായി ആരുമില്ല.
15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.
16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.
17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.
18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.
19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.
20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.
21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും
22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.
23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.
24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.
25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.
26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.
27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.
28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.
29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.
30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.
31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.
32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക....!!!

26/09/2015
05/07/2015

Address

Kanmanam
Tirur
676551

Telephone

09846509831

Website

Alerts

Be the first to know and let us send you an email when Navachethana life & art fountation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share