TUNES Mobile

TUNES Mobile Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TUNES Mobile, Tirur Station.

28/09/2022
SD CARD. 5 year warrenry, Enquiry only whatsaap chat:9895192184
10/10/2020

SD CARD. 5 year warrenry,
Enquiry only whatsaap chat:9895192184

SAMSUNG GALAXY A012/16, 3000mah battery, 5.7"(14.48cm) display, 13mp+2mp back camera, 5mp front camera, gulf piece, fres...
04/09/2020

SAMSUNG GALAXY A01
2/16, 3000mah battery, 5.7"(14.48cm) display, 13mp+2mp back camera, 5mp front camera, gulf piece, fresh full kitt.
Whatsaap 9895192184..................................

24/08/2020

Portable Tripod Stand 3 Way Head For Digital Camera Camcorder with Mobile Holder Tripod Kit (Supports Up to 3000 g)

wholesale & retail available contact whatsaap only.
https://wa.me/+919895192184

15/09/2019

*KSEBയിൽനിന്ന് ഇനി ഇന്റർനെറ്റ് കണക്‌ഷനും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യം*
⚫◾⚫◾Ⓜ⚫◾⚫◾
പത്തനംതിട്ട: സംസ്ഥാന വൈദ്യുതിബോർഡിൽനിന്ന് വൈദ്യുതി കണക്‌ഷനു പുറമേ ഇനി ഇന്റർനെറ്റ് കണക്‌ഷനും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ) എന്ന പേരിൽ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. കെ-ഫോൺ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർഓഫീസുകളും ഈ നെറ്റ്‌വർക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എൽ. കുടുംബങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്‌ഷന് അപേക്ഷ നൽകുന്നവർക്ക് അപ്പോൾതന്നെ ഇന്റർനെറ്റുകൂടി ലഭ്യമാക്കും.
വൈദ്യുതിബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ 220 കെ.വി.സബ്‌സ്റ്റേഷനുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്‌സ്റ്റേഷനുകൾകൂടി ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 770 സെക്‌ഷൻ ഓഫീസുകളിലും ഒ.എഫ്.സി. കണക്‌ഷനുകൾ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകൾ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകൾ എളുപ്പത്തിലെത്തിക്കാനാകും.
2016-ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങൾ പദ്ധതി വൈകിച്ചു. വൈദ്യുതിബോർഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കെ-ഫോൺ വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. കണക്‌ഷനുകൾ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നൽകുന്നതും സംസ്ഥാന ഐ.ടി. മിഷനാകും..

സൂക്ഷിക്കുക.
26/06/2019

സൂക്ഷിക്കുക.

 #സിം_കാർഡ്_വാലിഡിറ്റി: #റീചാർജിനെ_കുറിച്ചുള്ള_ചുരുക്കം...2018 ഒക്ടോബർ മുതൽ നിലവിൽ വന്ന rules പ്രകാരം ഐഡിയ, വോഡാഫോൺ, എയർ...
17/12/2018

#സിം_കാർഡ്_വാലിഡിറ്റി:
#റീചാർജിനെ_കുറിച്ചുള്ള_ചുരുക്കം...
2018 ഒക്ടോബർ മുതൽ നിലവിൽ വന്ന rules പ്രകാരം ഐഡിയ, വോഡാഫോൺ, എയർടെൽ ഉപഭോക്താക്കൾക്ക് ഏതെങ്കിലും സര്‍വീസ് validity ഉള്ള റീച്ചാർജ് ചെയ്തെങ്കിൽ മാത്രമേ out going ഉൾപ്പെടെയുള്ള മൊബൈല്‍ സേവനങ്ങൾ പൂർണമായി ലഭ്യമാവുകയുള്ളൂ. Validity recharge കാലാവധി തീർന്നതിനു ശേഷം 15 ദിവസം വരെ out going call സൗകര്യം ലഭ്യമാവുകയില്ല. പക്ഷേ ആ സമയത്ത് incoming കോളുകളും ഇരുവശത്തേക്കും ഉള്ള messaging സൗകര്യവും നിലവിലുണ്ടാകും. ഐഡിയ/വോഡഫോണ്‍ കണക്ഷന്‍ ആണെങ്കില്‍ ഈ 15 ദിവസം അവസാനിക്കുന്നത് മുതൽ 90 ദിവസം കൂടി നമ്പർ നിലവിലുണ്ടാകും. ആ സമയത്ത് നിങ്ങൾക്ക് incoming message സൗകര്യം മാത്രമായിരിക്കും ലഭ്യമാവുക.
അതായത് out going call സൗകര്യം നിലച്ചത് മുതൽ 15 + 90 = 105 ദിവസങ്ങൾക്കു ശേഷമായിരിക്കും number disconnect ആവുക.

എയര്‍ടെല്ലില്‍ out going call സൗകര്യം നിലച്ചത് മുതൽ 15 + 75 = 90 ദിവസങ്ങൾക്കു ശേഷം number disconnected ആവും.

105 അല്ലെങ്കില്‍ 90 ആമത്തെ ദിവസം അവസാനിക്കുമ്പോള്‍ നിങ്ങളുടെ മൊബൈലിൽ 20 രൂപക്ക് മുകളിൽ balance ഉണ്ടെങ്കിൽ 20 രൂപ ഈടാക്കി 30 ദിവസത്തെ അധിക Sim validity കൂടി ലഭിക്കും. ഇത്തരത്തിൽ ഓരോ മാസവും 20 രൂപ പേ ചെയ്തു നിങ്ങൾക്ക് നമ്പർ നിലനിർത്തുന്നതാണ്. ശ്രദ്ധിക്കുക, ഈ സമയത്ത് നിങ്ങൾക്ക് incoming മെസ്സേജുകൾ മാത്രമേ ലഭ്യമാവുകയുള്ളൂ.

Incoming മാത്രം നിലനിർത്താൻ ഏറ്റവും ലളിതമായ വഴി എന്താണ്?

നിങ്ങൾ out going കോളുകൾ ഒന്നും ചെയ്യാതെ, incoming കോളുകൾക്ക് മാത്രമായി നമ്പർ നിലനിർത്തുകയാണെങ്കിൽ, നിലവിലുള്ള പ്ലാനുകൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായത് ഐഡിയയില്‍ 28 രൂപയുടെയും വോഡഫോണില്‍ 33 രൂപയുടെയും 500 എം.ബി ഡാറ്റ ചാർജ് ആണ്. ഈ സമയം 500 എംബി ഡാറ്റ 28 ദിവസത്തേക്ക് നിങ്ങൾക്ക് ലഭ്യമാകും. എയര്‍ടെല്ലില്‍ 23 രൂപയുടെ പ്ലാന്‍ റീചാര്‍ജും ചെയ്യാവുന്നതാണ്. 28 ദിവസത്തിനു ശേഷം 15 ദിവസം കൂടി ഇന്‍കമിംഗ് സൗകര്യം നിലനിൽക്കും. അതായത് 28 രൂപ റീചാര്‍ജ് കൊണ്ട് 28 + 15 = 43 ദിവസം നിങ്ങൾക്ക് ഇൻകമിങ് സേവനങ്ങൾ ലഭ്യമാകും. കൂടാതെ ഈ മൂന്ന് സേവനദാതാക്കളും 35 രൂപ റീചാർജ്ജില്‍ 26 രൂപ ടോക്ടൈമും 28 ദിവസത്തെ വാലിഡിറ്റിയും നല്‍കുന്നുണ്ട്. സാമ്പത്തികമായി ലാഭം ഈ റീചാര്‍ജ് ആണ്.

പ്രവാസികൾക്ക് മൊബൈൽ നമ്പർ നിലനിർത്താൻ എന്താണ് വഴി?

പ്രവാസികൾ റോമിംഗ് ആയതിനാല്‍ ബാങ്കിംഗ് സേവനങ്ങളുടെ മെസ്സേജുകൾക്ക് വേണ്ടിയോ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പര്‍ നഷ്ടപ്പെടാതിരിക്കാനോ വേണ്ടിയാണ് നമ്പർ നിലനിർത്തുന്നത്. അത്തരക്കാർക്ക് ഏറ്റവും നല്ല മാർഗ്ഗം എത്ര കാലമാണ് വിദേശത്ത് ഉണ്ടായിരിക്കുക അത്രയും മാസത്തിന് ഓരോ മാസം 20 രൂപ നിരക്കിൽ ഈടാക്കാൻ തക്ക ബാലൻസ് മൊബൈലിൽ സൂക്ഷിക്കുക എന്നുള്ളതാണ് ഏറ്റവും ലളിതമായ മാര്‍ഗ്ഗം.

എന്നാൽ സാമ്പത്തികമായി ഏറ്റവും ലാഭകരം ഉള്ളത് 105 ദിവസം കൂടുമ്പോൾ 28 അല്ലെങ്കില്‍ 35 രൂപയ്ക്ക് റീചാർജ് ചെയ്യുക എന്നുള്ളതാണ്. പക്ഷേ ഈ 105 ദിവസത്തിനുള്ളിൽ റീച്ചാർജ് ചെയ്യാൻ മറന്നു പോയാൽ 20 രൂപയിൽ കൂടുതൽ ബാലൻസ് ഇല്ലെങ്കിൽ നിങ്ങളുടെ നമ്പർ കട്ടാവുന്നതാണ്.
കടപ്പാട്

പ്രീ പെയ്ഡ് മൊബൈൽ കണക്ഷന്റെ ലൈഫ് ലോങ്ങ് വാലിഡിറ്റിയും ചെറിയ ടോക്ക് ടൈമും ഒക്കെ നിർത്തി. മറ്റു പല വാർത്തകളുടെ ഇടയിൽ ഈ പുത...
27/11/2018

പ്രീ പെയ്ഡ് മൊബൈൽ കണക്ഷന്റെ ലൈഫ് ലോങ്ങ് വാലിഡിറ്റിയും ചെറിയ ടോക്ക് ടൈമും ഒക്കെ നിർത്തി. മറ്റു പല വാർത്തകളുടെ ഇടയിൽ ഈ പുതിയ തീരുമാനം പലരും അറിഞ്ഞില്ല. അല്ലെങ്കിൽ പ്രമുഖ മാധ്യമങ്ങൾ അറിയിച്ചില്ല എന്ന് പറയുന്നതാകും കൂടുതൽ ശെരി. ടെലികോം കമ്പനികൾ പുതിയ പ്ലാനുകൾ പുറത്തിറക്കുമ്പോൾ മത്സരിച്ചു റിപ്പോർട്ട് ചെയ്യുന്നവർ എന്ത് കൊണ്ട് ഇത്രയും പ്രധാന പെട്ട വാർത്ത ജനങ്ങളെ അറിയിച്ചില്ല എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഐഡിയ വൊഡാഫോൺ എയർടെൽ എന്നീ കമ്പനികൾ ആണ് പുതിയ നയം നടപ്പിൽ വരുത്തുന്നത്. ഇവരുടെ പുതിയ തീരുമാന പ്രകാരം ഒക്ടോബര് 28 മുതൽ മൊബൈൽ കണക്ഷനുകളുടെ ലൈഫ് ലോങ്ങ് വാലിഡിറ്റി ഒക്കെ മാറി. ഇനി പ്ലാനുകൾ അനുസരിച്ചു ആയിരിക്കും വാലിഡിറ്റി. പണ്ട് ലോങ്ങ് വാലിഡിറ്റി ഉള്ള കാരണം വല്ലപ്പോഴും മാത്രം റീചാർജ് ചെയ്തിരുന്ന ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ നയം. ചെറിയ ടോക്ക് ടൈം റീചാർജുകൾ ആയിരുന്ന 10, 20, 50, 100 എന്നിവയും നിർത്തലാക്കി.

ഇനി മുതൽ കോംബോ റീചാർജുകൾ ആണ് ഉണ്ടാവുക. ഇവയിൽ 28 ദിവസത്തെ വാലിഡിറ്റി കൂടാതെ ടോക്ക് ടൈം ഉം ഡാറ്റയും ലഭിക്കും. എന്നാൽ ഇതിലെ ടോക്ക് ടൈം കഴിഞ്ഞാൽ എങ്ങനെ ടോപ് അപ്പ് ചെയ്തു ഉപയോഗിക്കാം എന്നതിനെ പറ്റി ധാരണയില്ല. ഇനി മുതൽ സിം ഉപയോഗിക്കണമെങ്കിൽ എല്ലാ മാസവും റീചാർജ് ചെയ്യണം എന്ന് ചുരുക്കം. ജിയോ മൂന്നു മാസത്തേയ്ക്ക് റീചാർജ് ചെയ്തും ജിയോ ഫോൺ എല്ലാ മാസവും റീചാർജ് ചെയ്തു ഉപയോഗിച്ചതും ആവാം മറ്റു കമ്പനിക്കാരെയും ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്.

എന്നാൽ ഇങ്ങനെ ഒരു മാറ്റം സംഭവിക്കുന്നത് പലരും അറിഞ്ഞിട്ടില്ല എന്നതാണ് രസകരം. ചിലർക്ക് മെസ്സേജ് ആയി അറിയിപ്പ് ലഭിക്കുന്നത് നിങ്ങളുടെ നമ്പർ കട്ട് ആവാറായി ഉടനെ റീചാർജ് ചെയുക എന്നാണ്. റീടൈലറുടെ അടുത്തു ചെല്ലുമ്പോഴാണ് പുതിയ മാറ്റങ്ങൾ അറിയുന്നതും. ഇനി മെസ്സേജ് നോക്കാത്തവർ ഒരുപക്ഷെ കണക്ഷൻ കട്ട് ആയി കഴിഞ്ഞതിനു ശേഷം ആവാം അറിയുക.

ഇൻകംമിങ്ങിനു വേണ്ടി മാത്രം മൊബൈൽ ഉപയോഗിക്കുന്ന ഒരുപാടു പേരുണ്ട്, അതിൽ കൂടുതലും വയസ്സയവർ ആണ്. എന്തെങ്കിലും ആവശ്യത്തിന് മാത്രം ഇരുപതോ അമ്പതോ റീചാർജ് ചെയ്തു ഉപയോഗിക്കുന്നവർ. അങ്ങനെ ഉള്ളവർക്ക് ഒരു വൻ അടിയാണ് ഈ തീരുമാനം. അതെ സമയം മൂന്നു മാസത്തെ പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് പ്രശ്നമുണ്ടാകില്ല.

എന്തായാലൂം ഈ മാസം അവസാനത്തോടെ എല്ലാവര്ക്കും മെസ്സേജ് ലഭിക്കും എന്ന് കരുതുന്നു. കോംബോ വാലിഡിറ്റി പ്ലാനുകൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. അതിൽ ഏറ്റവും കുറവ് 28 ദിവസത്തേയ്ക്ക് 35 രൂപയുടെ റീചാർജ് ആണ്. ഇതിൽ നിങ്ങൾക്ക് 26 രൂപ ടോക്ക് ടൈം ഉം 28 ദിവസം വാലിഡിറ്റിയും ലഭിക്കും. കൂടാതെ ഡാറ്റയും കാൾ ചാർജ് കുറയ്ക്കാനുള്ള ഓഫറും ഉണ്ടാവും. ഇതെല്ലാം ഓരോ കമ്പനിക്കും വ്യത്യസ്തം ആണ്.

നിങ്ങൾക്ക് ഈ വിവരം ഉപകാരപ്രദമായെങ്കിൽ തീർച്ചയായും മറ്റുള്ളവർക്കും പങ്കുവെക്കുക.

Address

Tirur Station

Telephone

+919895192184

Website

Alerts

Be the first to know and let us send you an email when TUNES Mobile posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TUNES Mobile:

Share