16/05/2017
വീട് പണിയിൽ ഉണ്ടാകാവുന്ന 101 പിഴവുകൾ. (Article : Part 5)
അല്പം ശ്രദ്ധിച്ചാൽ ഈ പിഴവുകൾ നമ്മുക്കു ഒഴിവാക്കാം.
ഈ ആർട്ടിക്കിൾന്റെ ഇതിനു മുൻപുള്ള ഭാഗങ്ങൾ ഈ പേജിൽ പബ്ലിഷ് ചെയ്തിട്ടുള്ളതാണ്. അതും വായിക്കാൻ ശ്രെദ്ധിക്കുമല്ലോ.
21. പുറം ആവശ്യത്തിന് വെള്ളം അകത്തു നിന്ന്:
കാർ കഴുകുക, പണി ആയുധങ്ങൾ കഴുകുക, ചെടി നനയ്ക്കുക, ഫങ്ഷൻ നടത്തുക എന്നിങ്ങിനെ നിരവധി ആവശ്യങ്ങൾക്ക് വീടിനു വെളിയിൽ വെള്ളം ആവശ്യമായി വരാറുണ്ട്. പുറത്തു ടാപ്പ് കണക്ഷൻ ഇല്ലാത്തതു കൊണ്ട്, വീടിനുള്ളിൽ നിന്നും വെള്ളം എടുത്തു കൊണ്ട് വരേണ്ട അവസ്‌ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വീടുനി വെളിയിൽ ആവശ്യത്തിന് ടാപ്പുകൾ കൊടുക്കുന്നത് നന്നായിരിക്കും.
22. ടെറസിൽ വെള്ളം ഉണ്ടായിരുങ്കിൽ:
പുതിയ ട്രെൻഡ് അനുസരിച്ചു ടെറസ് റൂഫിങ് ചെയ്തു ഉപകാരപ്രദമായ പല കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. പാർട്ടി നടുത്തുവാനും, തുണി കഴുകി ഉണങ്ങുവാൻ എന്നിങ്ങനെ പോകുന്നു ഇവ. ഇങ്ങിനെ ഉള്ള കാര്യങ്ങൾക്കു വെള്ളം ആവശ്യമായി വരാറുണ്ട്. അത്തരം അവസരങ്ങളിൽ ആണ് ടെറസിൽ ഒരു ടാപ്പ്, വാഷ് ബേസിൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നത്. വീട് പണിയുമ്പോൾ ഇവ പ്ലാൻ ചെയ്തു ചെയ്യുന്നത് നന്നായിരിക്കും.
23. സ്റ്റോറേജ് സ്പേസ് തികയുന്നില്ല:
ആവശ്യത്തിന് സ്റ്റോറേജ് ഇല്ല എന്നത് മിക്ക വീടുകളുടെയും പ്രശ്നമാണ്. ബെഡ്ഷീറ്റുകൾ, ടവലുകൾ, പുസ്തകങ്ങൾ, ലഗേജ്, പത്രമാസികകൾ, കേടായ ഫർണിച്ചർ തുടങ്ങി എന്തുമാത്രം സ്റ്റോറേജ് വേണം ഒരു വീടിന്! ഓരോ മുറികളിലെയും പൊതുവായ സ്റ്റോറേജിന് ഒരിടം ഒരുക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ പതിവാണ്. അതിവിടെയും പ്രാവർത്തികമാക്കാം.
24. ഫർണിച്ചർ ഇട്ടാൽ ജനൽ തുറക്കില്ല:
വാതിൽ, ജനൽ എന്നിവയ്ക്ക് ആനുപാതികമല്ലാത്ത രീതിയിലായിരിക്കും മിക്കവീടുകളിലും ഫർണിച്ചറിന്റെ സ്ഥാനം. പ്ലാനിങ് ഘട്ടത്തിലെ പിഴവുകളാണ് കാരണം. ഫർണിച്ചർ കൂടി ഉൾപ്പെട്ടതാണ് വീട്. ഒടുവിൽ ഫർണിച്ചർ ഇട്ടു കഴിയുമ്പോൾ വാതിലോ ജനാലയോ മറയുന്ന സംഭവങ്ങൾ ധാരാളം. അതുകൊണ്ട് വീടിന്റെ ഡിസൈൻ തീരുമാനിക്കുമ്പോൾ തന്നെ ഫർണിച്ചറിന്റെ ഡിസൈനും സ്ഥാനവും തീരുമാനിക്കണം.
25. ഭംഗിയുടെ പേരിൽ ഷേഡിങ് ഒഴിവാക്കുക:
പലരും പൈസ ചെലവഴിച്ചാലും വീട്ടിനകത്ത് സ്വാസ്ഥ്യം ഇല്ലാതെ വരും. ജനാലയ്ക്കും ഭിത്തിക്കും കൃത്യമായ ഷേഡിങ് ഇല്ലാതെ വന്നാൽ മഴയും വെയിലും പ്രശ്നമായിത്തീരും. വീടിനകത്തെ സുഖം കുറയും. പുതിയ ഡിസൈൻ അനുസരിച്ച് ഭംഗിയുടെ പേരിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, കേരളത്തിന്റെ കാലാവസ്ഥയിലെ മഴയും വെയിലും ഏൽക്കുമ്പോൾ ഭിത്തികൾക്കും കേടുപാടു വരാമെന്നതിനാൽ ഷേഡിങ് നിർബന്ധമായി കൊടുക്കണം.
തുടരും...
ഞങ്ങളുടെ സേവനങ്ങൾ: ആർക്കിടെക്ട് & എഞ്ചിനീർസ്, കൺസ്ട്രക്ഷൻ കോൺട്രാക്ട് വർക്സ്, പെയിന്റിംഗ് വർക്സ്, ഇന്റീരിയർ ഡിസൈനിങ്.
Mobile: +91 82 81 66 22 00 | E-mail: [email protected] | www.daffodilsgroup.net