14/06/2026
മരങ്ങളിലെ ഉരുക്കു മരം...
#തമ്പകം
തേക്കിനേക്കാൾ ഈടുള്ള തമ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്. വീട്ടുപകരണങ്ങളുണ്ടാക്കാനും കെട്ടിട നിർമ്മാണത്തിനും വാഹനനിർമ്മാണത്തിനും ഇതിന്റെ തടി അനുയോജ്യമാണ്.വെള്ളത്തിൽ കിടന്നാൽ നശിച്ചു പോകാത്ത ഈ തടി ചെറിയ ചെക്ക് ഡാമുകളിൽ പലക ഇടാൻ ഉപയോഗിക്കുന്നു... കൂടാതെ ഇന്ത്യൻ റയിൽവേയിൽ റെയിൽ ക്രോസ്സ് ആയിട്ട് നമ്മൾ കാണുന്ന തടികൾ ഈ മരം ആണ് ഉപയോഗിക്കുന്നത്..
മര പണിക്കാർക്ക് ബുദ്ധിമുട്ട് :- ഈ മരം മില്ലിൽ നിന്ന് ഈർച്ച ചെയ്യുമ്പോൾ തീ പറക്കും അത്രയ്ക്ക് ഉറപ്പ് ഉണ്ട്... ആശാരികൾ പണി എടുക്കുമ്പോൾ ഉളികൾ മുറിഞ്ഞു പോവാറുണ്ട്.. ഈ മരം ഉണങ്ങില്ല എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത...
ഒരു ക്യൂബിക് ഫുട്ടിനു 1200 രൂപ മുതൽ 2000 രൂപ വരെ വിലയുണ്ട്.. കൂടുതലും കാസർഗോഡ് ഭാഗങ്ങളിൽ ഉണ്ട് അവിടെ ഇതിനു ഉരുപ്പ് എന്ന് പറയും...
NB:- പല സ്ഥലങ്ങളിൽ പല പേരിൽ ആണ് അറിയുന്നത്...തമ്പകം, ഉരുപ്പ്, ഇരുമ്പകം, കൊങ്ങ്, പൊങ്ങ്..
ചിത്രങ്ങൾ കടപാട് :- ഗൂഗിൾ